പോസിറ്റീവ് ട്രെന്‍ഡ് തുടരുമെന്ന് വിപണി സൂചകങ്ങള്‍
നിഫ്റ്റി ഇന്നലെ 95 പോയിന്റ് (0.48 ശതമാനം) നേട്ടത്തോടെ 19,889.70 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 19,850 ലെവലിന് മുകളിലാണെങ്കിൽ ബുള്ളിഷ് ആക്കം തുടരാം.
നിഫ്റ്റി ഉയർന്നു 19,844.7ൽ വ്യാപാരം തുടങ്ങി. കൂടുതൽ ഉയരുന്നതിന് മുമ്പ് 19,800 എന്ന താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക പാർശ്വ നീക്കത്തിലായി. ക്ലോസിംഗ് സെഷനിൽ സൂചിക ഉയർന്ന് 19,916.80 വരെ എത്തി. 19,889.70-ൽ ക്ലോസ് ചെയ്തു.
ഫാർമയും എഫ്എംസിജിയും ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. മെറ്റൽ, പൊതുമേഖലാ ബാങ്ക്, ഓട്ടോ, റിയൽറ്റി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. വിപണിഗതി നെഗറ്റീവ് ആയിരുന്നു, 1131 ഓഹരികൾ ഉയർന്നു, 1193 എണ്ണം ഇടിഞ്ഞു, 156 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, ടാറ്റാ മോട്ടോഴ്സ്, ബി.പി.സി.എൽ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ അപ്പോളോ ഹോസ്പിറ്റൽസ്, ഐഷർ മോട്ടോഴ്സ്, ഐ.ടി.സി, സിപ്ല എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഒപ്പം ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി 19,850 ലെ മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. ഹ്രസ്വകാല പ്രതിരോധം 20,200 ലെവലിൽ തുടരും.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 19,875-19,830-19,775
റെസിസ്റ്റൻസ് ലെവലുകൾ
19,925-19,975-20,025
i(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് 19,850-19,500
പ്രതിരോധം 20,200-20,600.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 111.85 പോയിന്റ് നേട്ടത്തിൽ 43,880.95 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 43,950 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 43,500 ലെവലിൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,800 - 43,650 - 43,500
പ്രതിരോധ നിലകൾ
43,950 -44,100 -44,250
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 43,500-42,800
പ്രതിരോധം 44,000 - 44,650.