Begin typing your search above and press return to search.
മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണതയില്; ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 25,200 ല്
നിഫ്റ്റി 99.60 പോയിൻ്റ് (0.40 % ഉയർന്ന് 25,151.95 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി പിന്തുണ നിലയായ 25,100 ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 25,035.30 ലാണു വ്യാപാരം ആരംഭിച്ചത്. സൂചിക പിന്നീട് ചാഞ്ചാട്ടത്തിലായി. റെക്കോർഡ് ഉയരമായ 25,192.90 പരീക്ഷിച്ചു. 25,151.95 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജി, ഓട്ടോ, ഐടി, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, ലോഹം, ഫാർമ, മീഡിയ, റിയൽറ്റി എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം. 773 ഓഹരികൾ ഉയർന്നു, 1778 എണ്ണം ഇടിഞ്ഞു, 135 എണ്ണം മാറ്റമില്ലാതെ തുടരുന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
ടാറ്റാ മോട്ടോഴ്സ്, ബജാജ് ഫിൻ സെർവ്, ബിപിസിഎൽ, ബജാജ് ഫിനാൻസ് എന്നിവയാണ് നിഫ്റ്റി സൂചികയിലെ കൂടുതൽ നേട്ടം ഉണ്ടാക്കിയത്. ഗ്രാസിം, എം ആൻഡ് എം, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡോ. റെഡ്ഡീസ് എന്നിവ കൂടുതൽ നഷ്ടത്തിലായി.
മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ പ്രതിരോധ നിലയായ 25,100 ന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരും. 25,200 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 25,120 -25,025 -24,950
പ്രതിരോധം 25,200 -25,275 -25,350
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 25,100 -24,475
പ്രതിരോധം 25,600 -26,150.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 8.90 പോയിൻ്റ് നേട്ടത്തിൽ 51,152.75 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ുക്ലോസിംഗിനു തൊട്ടുമുകളിൽ ക്ലോസ് ചെയ്തു. കുറച്ച് ട്രേഡിംഗ് സെഷനുകളിൽ, സൂചിക ഒരു ഇടുങ്ങിയ ട്രേഡിംഗ് ബാൻഡിൽ നീങ്ങുകയാണ്. ഈ പാറ്റേൺ ഒരു സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 51,400 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഇതു മറികടന്നാൽ ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക 51,000 ന് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ ലെവലുകൾ
പിന്തുണ 51,000 -50,800 -50,650
പ്രതിരോധ നിലകൾ
51,250 -51,400 -51,600
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 51,000 -49,600
പ്രതിരോധം 52,500 -53,400.
Next Story
Videos