നിഫ്റ്റി 21750 ലെ പ്രതിരോധം മറികടന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരാം
ജനുവരി 29ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
നിഫ്റ്റി 385 പോയിൻ്റ് (1.80 ശതമാനം) ഉയർന്ന് 21,737.60ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 21750 ലെ പ്രതിരോധം മറികടന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരാം.
നിഫ്റ്റി ഉയർന്ന് 21,433.10 ൽ വ്യാപാരം ആരംഭിച്ചു, സെഷനിലുടനീളം ബുള്ളിഷ് ട്രെൻഡ് തുടർന്നു. 21,737.60 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 21,763.30 എന്ന ഉയർന്ന നില പരീക്ഷിച്ചു.
എഫ്.എം.സി.ജിയും മീഡിയയും ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. ഓയിൽ ഗ്യാസ്, പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ, മെറ്റൽ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മേഖലകൾ. 1356 ഓഹരികൾ ഉയർന്നു, 1047 ഓഹരികൾ ഇടിഞ്ഞു, 116 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഒ.എൻ.ജി.സി, റിലയൻസ്, കോൾ ഇന്ത്യ, അദാനി എൻ്റർപ്രൈസസ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കി. സിപ്ല, ഐ.ടി.സി, എൽ.ടി.ഐ മൈൻഡ് ട്രീ, ഇൻഫോസിസ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിൻ്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സൂചികയ്ക്ക് 21,750 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ ലെവൽ മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 21,650 ലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,650 -21,570 -21,475
റെസിസ്റ്റൻസ് ലെവലുകൾ
21,750 -21,850 -21,950
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡേഴ്സിനു ഹ്രസ്വകാല സപ്പോർട്ട് 21,500 -21,000
പ്രതിരോധം 21,750 -22,125
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 576.20 പോയിൻ്റ് നേട്ടത്തിൽ 45,442.35 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക മധ്യകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഒരു സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 46,600 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്, ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ ഉയർച്ച പ്രതീക്ഷിക്കാം. അല്ലെങ്കിൽ, സമാഹരണം കുറച്ച് ദിവസം കൂടി തുടരാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,250 -45,000 -44,650
പ്രതിരോധ നിലകൾ
45,650 -46,000 -46,250
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 44,600 -43,500
പ്രതിരോധം 45,600 - 46,600.