വിപണിയില്‍ പോസിറ്റീവ് പ്രവണതയ്ക്ക് സാധ്യത
നിഫ്റ്റി 154.70 പോയിന്റ് (0.82 ശതമാനം) ഉയര്‍ന്ന് 18,972.10 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. സൂചിക 18,900 ലെവലിന് മുകളില്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം.
നിഫ്റ്റി ഉയര്‍ന്ന് 18,908.20 ല്‍ വ്യാപാരം ആരംഭിച്ചു. ഈ ആക്കം സെഷനിലുടനീളം തുടരുകയും 18,972.10 ല്‍ ക്ലോസ് ചെയ്യുന്നതിനു മുമ്പ് എക്കാലത്തെയും ഉയര്‍ന്ന 19,011.30 പരീക്ഷിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഫാര്‍മ, മെറ്റല്‍, ഓട്ടോ, എഫ്.എം.സി.ജി എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 1,109 ഓഹരികള്‍ ഉയര്‍ന്നു, 1,109 ഓഹരികള്‍ ഇടിഞ്ഞു, 159 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
നിഫ്റ്റിയില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ് എന്നിവ ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍, പ്രധാന നഷ്ടം എച്ച്.ഡി.എഫ്.സി ലൈഫ്, ടെക് മഹീന്ദ്ര,ഹീറോ മോട്ടോ കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയ്ക്കാണ്.
സൂചിക ഹ്രസ്വകാല - ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍(White Candle) രൂപപ്പെടുത്തി റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഇവ കൂടുതല്‍ ഉയര്‍ച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 19,010-ല്‍ ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തിയാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരത്തിലേക്കുള്ള നീക്കം പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 19,250 ലെവലിലാണ്. 18,900 ലെവലിലാണ് ഏറ്റവും അടുത്തുള്ള പിന്തുണ.
പിന്തുണ-പ്രതിരോധ നിലകള്‍
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
18,950-18,900-18,825
റെസിസ്റ്റന്‍സ് ലെവലുകള്‍
19,010-19,060-19,125
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന 44,508.40 പരീക്ഷിച്ചിട്ട് 206.30 പോയിന്റ് നേട്ടത്തോടെ 44,327.80 ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാ്ക്ക് കാന്‍ഡില്‍ (Black Candle) രൂപപ്പെടുത്തിയെങ്കിലും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സൂചികയ്ക്ക് 44,500 ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ നിലയ്ക്ക് മുകളില്‍ ക്ലോസ് ചെയ്യുകയാണെങ്കില്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ കയറ്റം പ്രതീക്ഷിക്കാം. അല്ലെങ്കില്‍ സമാഹരണം കുറച്ച് ദിവസം കൂടി തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 43,400 ആണ്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
44,250 -44,050 -43,800
പ്രതിരോധ നിലകള്‍
44,500 -44,700 -44,900
(15 മിനിറ്റ് ചാര്‍ട്ടുകള്‍)