പോസിറ്റീവ് ട്രെൻഡ് തുടരുമോ?
നിഫ്റ്റി 99.3 പോയിന്റ് (0.54 ശതമാനം) ഉയർന്ന് 18,598.65ലാണ് ക്ലോസ് ചെയ്തത്. 18,660 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ആക്കം തുടരാം.
നിഫ്റ്റി ഉയർന്ന് 18,619.20 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന നില 18,641.20 പരീക്ഷിച്ചു. പിന്നീടു ക്ലോസ് ചെയ്യുന്നതുവരെ സൂചിക ചെറിയ പരിധിയിൽ നീങ്ങി.
ഐടി ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, ഫിനാൻഷ്യൽ സർവീസ്, റിയൽറ്റി, നിഫ്റ്റി ബാങ്ക് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മേഖലകൾ. 1230 ഓഹരികൾ ഉയർന്നു, 996 ഓഹരികൾ ഇടിഞ്ഞു, 140 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാല മാർക്കറ്റ് പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ എം ആൻഡ് എം, ടൈറ്റൻ, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഒഎൻജിസി, പവർഗ്രിഡ്, എച്ച്സിഎൽ ടെക്, ഡിവിസ് ലാബ് എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികളും ബുള്ളിഷ് പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇവ കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 18,665 ലെവലിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ നിലനിൽക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, സൂചിക ഉയർച്ച തുടരുന്നതിന് മുമ്പ് കുറച്ച് ദിവസത്തേക്ക് സപ്പോർട്ട് ലെവൽ 18,450-ന് മുകളിൽ സമാഹരണം നടത്താം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,580-18,500-18,440
റെസിസ്റ്റൻസ് ലെവലുകൾ
18,665-18,730-18,800
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 293.90 പോയിന്റ് നേട്ടത്തിൽ 44,311.90 എന്ന റെക്കോഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി പ്രതിരോധനിലയായ 44,150-ന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 45,000 ൽ തുടരും.
ഇൻട്രാ ഡേ സപ്പോർട്ട് ലെവലുകൾ
44,270 -44,065 -43,800
പ്രതിരോധ നിലകൾ
44,480 -44,650 -44,800
(15 മിനിറ്റ് ചാർട്ടുകൾ)