നിഫ്റ്റിക്ക് 19,000ൽ ഏറ്റവും അടുത്ത ഇൻട്രാഡേ പിന്തുണ
വെള്ളിയാഴ്ച നിഫ്റ്റി 190 പോയിന്റ് (1.01 ശതമാനം) നേട്ടത്തോടെ 19,047.25 ലാണ് സെഷൻ അവസാനിപ്പിച്ചത്. നിഫ്റ്റി 19,076.00 ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 18,928.8 ൽ വ്യാപാരം തുടങ്ങി. ബുള്ളിഷ് ട്രെൻഡ് സെഷനിലുടനീളം തുടർന്നു. 19,047.25 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 19,076 ലെ ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു.
എല്ലാ മേഖലകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകൾ, മാധ്യമങ്ങൾ, റിയൽറ്റി, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
1,776 ഓഹരികൾ ഉയർന്നു, 567 ഓഹരികൾ ഇടിഞ്ഞു, 138 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി ഗതി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ ആക്സിസ് ബാങ്ക്, എച്ച്.സി.എൽ ടെക്, കോൾ ഇന്ത്യ, അദാനി എന്റർപ്രൈസസ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഡോ. റെഡ്ഡീസ്, യു.പി.എൽ, എസ്.ബി.ഐ ലൈഫ്, ഏഷ്യൻ പെയിന്റ്സ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
ഒരു സാങ്കേതിക കാഴ്ചപ്പാടിൽ, നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു.
നിഫ്റ്റിക്ക് 19,076 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അല്ലെങ്കിൽ, സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,000 ആണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,000-18,920-18,845
റെസിസ്റ്റൻസ് ലെവലുകൾ
19,076-19,175-19,275
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 18,800-18,500-ൽ തുടരും, പ്രതിരോധം 19,200 -19,500-ൽ.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 501.85 പോയിന്റ് നേട്ടത്തിൽ 42,782.00 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്.
പോസിറ്റീവ് പക്ഷപാതത്തോടെ ആരംഭിച്ച സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 42,850 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 42,600 ആണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
42,600 -42,400 -42,200
പ്രതിരോധ നിലകൾ
42,850 -43,100 -43,400
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 42,500-42,000. പ്രതിരോധം 43,000 -43500.