നിഫ്റ്റിക്ക് 26,150 പിന്തുണ, താഴെ വന്നാല്‍ നെഗറ്റീവ് ട്രെന്‍ഡ്; 26,225 ഭേദിച്ചാല്‍ പുള്‍ബാക്ക്‌ റാലിക്ക് സാധ്യത

നിഫ്റ്റി 37.10 പോയിൻ്റ് (0.14%) താഴ്ന്ന് 26,178.95 ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ സപ്പോർട്ട് ആയ 26,150-ന് താഴെ സൂചിക നീങ്ങിയാൽ താഴേയ്ക്കുള്ള പക്ഷപാതം തുടരും.

നിഫ്റ്റി ഉയർന്ന് 26,248.30 ൽ വ്യാപാരം തുടങ്ങി. രാവിലെ 26,277.30 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചു. . സൂചിക പിന്നീട് ഇടിഞ്ഞ് 26,178.95 ൽ ക്ലോസ് ചെയ്യും മുമ്പ് 26,151.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി. ഫാർമ, മെറ്റൽ, പിഎസ്‌യു ബാങ്കുകൾ, ഓട്ടോ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, മാധ്യമങ്ങൾ, റിയൽറ്റി, ബാങ്കുകൾ, സാമ്പത്തിക സേവനങ്ങൾ എന്നിവ നഷ്ടത്തിലായി. 1294 ഓഹരികൾ ഉയർന്നു, 1332 ഓഹരികൾ ഇടിഞ്ഞു, 102 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ബിപിസിഎൽ, സിപ്ല, സൺ ഫാർമ, കോൾ ഇന്ത്യ എന്നിവയാണ്. അതേസമയം പവർഗ്രിഡ്, ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐബാങ്ക് എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്.

മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ ചെറിയ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 26,150 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ ഇന്ന് നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. 26,225 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. പുൾബാക്ക് റാലിയിലാകാൻ, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 26,150 -26,075 -26,000

പ്രതിരോധം 26,225 -26,280 -26,350

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 25,850 -25,350

പ്രതിരോധം 26,400 -27,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 541.05 പോയിൻ്റ് നഷ്ടത്തിൽ 53,834.30 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 53,800 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 54,000 ലാണ്. സൂചിക 53,800 എന്ന സപ്പോർട്ട് ലെവലിന് താഴെയാണ് നീങ്ങുന്നതെങ്കിൽ, ഇന്ന് കൂടുതൽ തിരിച്ചടി പ്രതീക്ഷിക്കാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

53,800 -53,600 -53,400

പ്രതിരോധ നിലകൾ

54,000 -54,200 -54,400

(15 മിനിറ്റ് ചാർട്ടുകൾ).




പൊസിഷനൽ വ്യാപാരികൾക്ക്

പിന്തുണ 53,400 -52 ,100

പ്രതിരോധം 54,500 -55,600.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it