മൊമെന്റം സൂചികകളിൽ പോസിറ്റീവ് പ്രവണത

നിഫ്റ്റി 35.2 പോയിന്റ് (0.19 ശതമാനം) ഉയർന്ന് 18,633.85ലാണ് ക്ലോസ് ചെയ്തത്. 18,665 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ആക്കം തുടരാം.


നിഫ്റ്റി ഉയർന്ന് 18,606.70 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 18,662.40-ൽ ഉയർന്ന നില പരീക്ഷിച്ചു. പിന്നീടു, ക്ലോസിംഗ് വരെ സൂചിക ചെറിയ മേഖലയിൽ നീങ്ങി.

മീഡിയ, എഫ്എംസിജി, സ്വകാര്യ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, മെറ്റൽ, ഓട്ടോ, റിയൽറ്റി, ഫാർമ എന്നിവ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. 1041 ഓഹരികൾ ഉയർന്നു, 1167 ഓഹരികൾ ഇടിഞ്ഞു, 158 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റിയിൽ ബജാജ് ഫിൻ സെർവ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലെെഫ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഹിൻഡാൽകോ, അദാനി എന്റർപ്രൈസസ്, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീൽ എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികളും ബുള്ളിഷ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു.

കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിൽ, സൂചിക 18,577-18,661 എന്ന ചെറിയ ട്രേഡിംഗ് ബാൻഡിൽ സമാഹരിക്കുകയായിരുന്നു. 18,665 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിലും സൂചിക ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 18,887ൽ തുടരും. സൂചിക 18,665 ലെവലിന് താഴെയാണെങ്കിൽ, സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരാം.




പിന്തുണ-പ്രതിരാേധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,580-18,500-18,440

റെസിസ്റ്റൻസ് ലെവലുകൾ

18,665-18,730-18,800

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 124.45 പോയിന്റ് നേട്ടത്തോടെ 44,436.35 എന്ന റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 44,480 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 45,000 ൽ തുടരും.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,270 -44,065 -43,800

പ്രതിരോധ നിലകൾ

44,480 -44,650 -44,800

(15 മിനിറ്റ് ചാർട്ടുകൾ)



Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it