നിഫ്റ്റിക്ക് 19,175-19,225 ലെവലിൽ ഇൻട്രാഡേ പ്രതിരോധം, പോസിറ്റീവ് ട്രെൻഡ് തുടരാൻ അനുകൂല ഘടകങ്ങൾ
നിഫ്റ്റി ഇന്നലെ 93.65 പോയിന്റ്(0.49 ശതമാനം) നേട്ടത്തോടെ 19,140.9 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 19,175 നു മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 19,053.4 ൽ വ്യാപാരം തുടങ്ങി. രാവിലെ സൂചിക ഇടിഞ്ഞ് 18,940 ലെ താഴ്ന്ന നിലയിലെത്തി. പിന്നീട് സൂചിക ക്രമേണ ഉയർന്ന് 19,140.90 ൽ ക്ലോസ് ചെയ്യുന്നതിനു മുമ്പ് 19,158.50 എന്ന ഇൻട്രാഡേ ഉയർന്ന നിലവാരം പരീക്ഷിച്ചു.
റിയൽറ്റി, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, ഫാർമ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, ഓട്ടോ, എഫ്എംസിജി, മീഡിയ എന്നിവ കൂടുതൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു. വിപണിഗതി നെഗറ്റീവ് ആയിരുന്നു. 1117 ഓഹരികൾ ഉയർന്നു, 1227 എണ്ണം ഇടിഞ്ഞു, 137 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ബി.പി.സി.എൽ, അൾട്രാ ടെക് സിമന്റ്, ഒ.എൻ.ജി.സി, റിലയൻസ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ യുപിഎൽ, ടാറ്റാ മോട്ടോഴ്‌സ്, മാരുതി, ആക്‌സിസ്‌ബാങ്ക് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. എന്നാൽ സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു.
നിഫ്റ്റിക്ക് 19,175-19,225 ലെവലിൽ ഇൻട്രാഡേ പ്രതിരോധം, സൂചിക ഈ ലെവലുകൾക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ, പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഈ ലെവലുകൾ മറികടക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് പ്രതിരോധ നിലയ്ക്ക് താഴെയായി സമാഹരണം തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,076 ആണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,076-19,000-18,825
റെസിസ്റ്റൻസ് ലെവലുകൾ
19,175-19,270-19,350
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 18,800-18,500 പ്രതിരോധം 19,200 -19,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 257.15 പോയിന്റ് നേട്ടത്തിൽ 43,039.15 ലാണ് അവസാനിച്ചത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് താഴെ തുടരുന്നു. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 43,000 എന്ന മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഈ നിലയ്ക്ക് മുകളിൽ നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഹ്രസ്വകാല പ്രതിരോധം 43500 ലെവലിൽ തുടരും.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,850 -42,600 -42,400
പ്രതിരോധ നിലകൾ
43,120 -44,365 -43,600
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 43,000-42,000
പ്രതിരോധം 43,500 -44,000