പുൾ ബാക്ക് റാലി എവിടെ വരെ?

നിഫ്റ്റി 243.65 പോയിന്റ് (1.38 ശതമാനം) ഉയർന്ന് 17,854.05 ൽ ക്ലോസ് ചെയ്തു. സൂചിക 17,775 ന് മുകളിൽ തുടരുകയാണെങ്കിൽ, പുൾബായ്ക്ക് റാലി 18,000 വരെ തുടരാം.

നിഫ്റ്റി ഉയർന്ന് 17,721.80 ൽ ഓപ്പൺ ചെയ്തെങ്കിലും മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് രാവിലെ 17,584.20 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചി 17,870.30 ൽ ദിവസത്തെ ഉയർന്ന നിലവാരം പരീക്ഷിച്ചു. 17,854.05 ൽ ക്ലോസ് ചെയ്തു. ബാങ്കുകൾ, സാമ്പത്തിക സേവനങ്ങൾ, ഓട്ടോ, എഫ്എംസിജി എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. ഫാർമ, റിയൽ എസ്റ്റേറ്റ്, മീഡിയ, ലോഹങ്ങൾ എന്നിവ താഴ്ന്നു. 771 ഓഹരികൾ ഉയർന്നു, 1423 എണ്ണം ഇടിഞ്ഞു, 151 എണ്ണം മാറ്റമില്ലാതെ തുടർന്നു. ഇത് വിപണിയുടെ നെഗറ്റീവ് മനോഭാവം സൂചിപ്പിക്കുന്നു.

അദാനി പോർട്ട്‌സ്, ടൈറ്റാൻ, ബജാജ്‌ ഫിനാൻസ്, ബജാജ് ഫിൻ സെർവ് എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഡിവിസ്‌ ലാബ്, ബിപിസിഎൽ, ടാറ്റാ കൺസ്യൂമർ, ഹിൻഡാൽകോ, എൻടിപിസി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

സാങ്കേതിക സൂചകങ്ങൾ നിഷ്പക്ഷ പ്രവണതയെ സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടത്തരം മൂവിംഗ് ശരാശരിക്ക് താഴെയാണ്. ഡെയ്‌ലി ചാർട്ടിൽ, സൂചിക ഒരു വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സൂചികയ്ക്ക് 17,870 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ, പുൾബായ്ക്ക് റാലി ഇന്നും തുടരാം. താഴ്ന്ന ഭാഗത്ത്, 17,775 ലെവലിൽ നിഫ്റ്റിക്ക് ഹ്രസ്വകാല പിന്തുണയുണ്ട്. അതേ സമയം പ്രതിരോധം 18,000 നിലവാരത്തിലാണ്. ബുള്ളിഷ് ട്രെൻഡിന്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.

പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,800-17,725-17,600

റെസിസ്റ്റൻസ് ലെവലുകൾ 17,870-17,970-18,040 (15 മിനിറ്റ് ചാർട്ടുകൾ)


ഈ ഓഹരികൾ ശ്രദ്ധിക്കുക

ഭാരതി എയർടെൽ-ക്ലോസിംഗ് വില 792.90 രൂപ. സ്റ്റോക്ക് 780 ന്റെ പിന്തുണയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. പ്രതിരോധ നിലകൾ 820/840

ഇന്ന് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്നപ്രമുഖ ഓഹരികൾ- എയ്സ്, അഡാനി ട്രാൻസ്മിഷൻ, ബാലാജി അമൈൻസ്, ഹോണ്ട പവർ, എൽഐസി ഹൗസിംഗ് ഫിനാൻസ്, മുത്തൂറ്റ്ഫിൻ, ടാറ്റാ സ്റ്റീൽ.

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - സമാഹരണം

ബാങ്ക് നിഫ്റ്റി 830.40 പോയിന്റ് ഉയർന്ന് 41,499.70ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി. പ്രതിരോധനിലയായ 41,550 ന് സമീപം ക്ലാേസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല പ്രവണത പോസിറ്റീവ് ആയി മാറാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഹ്രസ്വകാല പിന്തുണ 39500 ലെവലിലാണ്.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,250-40,875-40,500

റെസിസ്റ്റൻസ് ലെവലുകൾ 41,650-42,000-42,250 (15 മിനിറ്റ് ചാർട്ടുകൾ)




Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it