ആവേശത്തുടക്കം; ബാങ്കുകൾ റിക്കാർഡിൽ

റിക്കാർഡിൽ നിന്നു റിക്കാർഡിലേക്കു കയറുന്ന വിപണി ഇന്നും കാര്യമായ നേട്ടത്തോടെയാണു തുടങ്ങിയത്. സെൻസെക്സ് 49,795 വരെ കയറിയിട്ട് അൽപം താണു. നിഫ്റ്റി 14,653 വരെ ഉയർന്നിട്ട് താണു.

നിഫ്റ്റി ബാങ്ക് സൂചിക സർവകാല റിക്കാർഡിലെത്തി. 32,613 ആയിരുന്നു പഴയ റിക്കാർഡ്. കഴിഞ്ഞ മാർച്ചിൽ 16,116 ലെത്തിയ സൂചിക ഇരട്ടിയിലേറെയായി.
പല സംസ്ഥാനങ്ങളിലും സിനിമാ തിയറ്ററുകൾ പ്രവർത്തനം ആരംഭിച്ചതു പിവിആറിൻ്റെ വില വർധിപ്പിച്ചു.
ക്രൂഡ് ഓയിൽ വിലക്കയറ്റം എണ്ണ ഉൽപാദക കമ്പനികൾക്കും എണ്ണ വിപണന കമ്പനികൾക്കും നേട്ടമായി.
ലോഹങ്ങളുടെ വില വീണ്ടും കയറുകയാണ്. ലോഹകമ്പനികൾക്കു വില കൂടി.
ഭാരതി എയർടെലിൻ്റെ ഉപ കമ്പനികളിൽ വിദേശ നിക്ഷേപം 100 ശതമാനമാകാം എന്ന അനുവാദം കമ്പനിക്കു വലിയ നേട്ടമാകും. എയർടെലിൻ്റെ ശരാശരി പ്രതിമാസ വരുമാനം (ഒരു വരിക്കാരനിൽ നിന്ന്) 200 രൂപയിലേക്കുയർന്നതും കമ്പനിക്കു വില കൂട്ടുന്ന ഘടകമാണ്.
ഇൻഫോസിസ് ടെക്നോളജീസിൻ്റെയും വിപ്രോയുടെയും മൂന്നാം പാദ റിസൽട്ട് ഇന്ന് അറിവാകും.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രാവിലത്തെ വ്യാപാരത്തിൽ 57.43 ഡോളർ വരെ കയറി.
സ്വർണം 1860 ഡോളറിനു തൊട്ടു മുകളിലായി. കേരളത്തിൽ സ്വർണ വില മാറ്റമില്ല. 36,960 രൂപയാണു പവന്‌.
ഡോളറിനു വീണ്ടും താഴ്ച. 12 പൈസ നഷ്ടത്തിൽ 73.13 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it