വീണ്ടും താഴ്ചയിൽ

താഴ്ചയിൽ തുടങ്ങിയ വിപണി കൂടുതൽ താണു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ ഒരു ശതമാനത്തിലേറെ താഴ്ചയിലാണ് പ്രധാന സൂചികകൾ.

പാശ്ചാത്യ വിപണികളെ പിന്തുടർന്ന് ഏഷ്യൻ വിപണികളും ഇന്നു ഗണ്യമായ താഴ്ചയിലാണ്. യുഎസ് സൂചികകളുടെ അവധി വിലകളും താണു നിൽക്കുന്നു.
സ്റ്റീൽ, അലൂമിനിയം, ചെമ്പ് തുടങ്ങിയ വ്യാവസായിക ലോഹങ്ങളുടെ വില രാജ്യാന്തര വിപണിയിൽ താഴോട്ടു പോയി. ഇതിൻ്റെ പേരിൽ ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, ജിൻഡൽ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ, നാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ തുടങ്ങിയവയൊക്കെ ഇന്നു താഴ്ചയിലായി.
ക്രൂഡ് ഓയിൽ വിലയിടിവ് റിലയൻസ്, ഒഎൻജിസി തുടങ്ങിയവയെ വലിച്ചു താഴ്ത്തി. പ്രമുഖ ഐ ടി ഓഹരികളും വീണു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിയൽ എസ്റ്റേറ്റ് കമ്പനികളും താഴ്ചയിലാണ്.
ഷിപ്പിംഗ് കോർപറേഷൻ, എഡൽവൈസ്, സദ്ഭാവ് എൻജിനിയറിംഗ് തുടങ്ങിയവയും രാവിലെ തളർച്ചയിലാണ്.
കെപിഐടി ടെക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇൻഫി ബീം തുടങ്ങിയവ ഇന്നു നല്ല നേട്ടമുണ്ടാക്കി.
ടാറ്റാ മോട്ടോഴ്സ്, മാരുതി, മഹീന്ദ്ര തുടങ്ങിയ വാഹന ഓഹരികളും നഷ്ടത്തിലായി. ടൂ വീലർ വില കൂട്ടുമെന്ന പ്രഖ്യാപനം ഹീറോ മോട്ടോകോർപിൻ്റെ ഓഹരി വില വർധിപ്പിച്ചു.
ഡോളറിന് ഇന്നു നിരക്ക് കൂടി. 72.59 രൂപയാണ് ഇന്നു ഡോളർ വില.
സർക്കാർ കടപ്പത്രങ്ങൾക്കു വില കൂടി. 6.115 ശതമാനമാണ് ഇന്നു 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം.
സ്വർണം ലോക വിപണിയിൽ ഔൺസിന് 1733 ഡോളറിലേക്കു കയറി. കേരളത്തിൽ പവനു വില മാറ്റമില്ല


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it