നേട്ടത്തില്‍ തുടക്കം; നികുതി സെസ് വരുമോ?

നല്ല നേട്ടത്തോടെ ബുധനാഴ്ച വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ചാഞ്ചാട്ടത്തിലായി. ഏഷ്യന്‍ വിപണികള്‍ മിക്കതും താഴോട്ടു പോയത് ഒരു കാരണമായി. എങ്കിലും പുതിയ ഉയരങ്ങള്‍ കീഴടക്കാനുളള ത്വര വിപണിയില്‍ പ്രകടമാണ്. ഒരു മണിക്കൂറിനു ശേഷം സെന്‍സെക്‌സ് 200 പോയിന്റും നിഫ്റ്റി 70 പോയിന്റും ഉയരത്തിലായി.

ആദായനികുതിക്കു സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആരോഗ്യ പ്രതിരോധ ബജറ്റുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്.

പ്രമുഖ ബാങ്കുകളുടെ ഓഹരിവില ഇന്നു രാവിലെ താണു. നിഫ്റ്റി ബാങ്ക് അല്‍പം താണു.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുകയാണ്. വില ഔണ്‍സിന് 1850 ഡോളറിനു മുകളിലെത്തി. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 36,640 രൂപയായി. ചൊവ്വാഴ്ചയും 120 രൂപ വര്‍ധിച്ചിരുന്നു.

ക്രൂഡ് ഓയില്‍ വില ബാരലിന് 56.3 ഡോളര്‍ കടന്നു.

ചൈനീസ് ഭരണകൂടത്തിന്റെ അപ്രീതിക്കു പാത്രമായ ആലിബാബ സ്ഥാപകന്‍ ജായ്ക്ക് മാ മൂന്നു മാസത്തിനിടയില്‍ ആദ്യമായി പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടു. നൂറു ഗ്രാമീണ അധ്യാപകരുമായി അദ്ദേഹം വീഡിയോ മീറ്റിംഗ് നടത്തുന്നതിന്റെ റിപ്പോര്‍ട്ട് ഒരു സര്‍ക്കാര്‍ അനുകൂല വെബ് സൈറ്റിലാണു വന്നത്. ഇന്ത്യയിലെ നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ മായുടെ കമ്പനികള്‍ക്കു നിക്ഷേപമുണ്ട്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it