റിക്കാർഡ് കയറ്റം, ബാങ്കുകളും മാരുതിയും കുതിച്ചു

ആവേശകരമായ വാർത്തകളുടെ അടിസ്ഥാനത്തിൽ സൂചികകൾ റിക്കാർഡ് ഉയരത്തിലെത്തി. ബാങ്ക് ഓഹരികളിലെ ബുൾ പടയോട്ടം തുടർന്നു. മാരുതി സുസുകി ഉൽപാദനം കൂട്ടുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഓഹരി നല്ല നേട്ടമുണ്ടാക്കി. റിലയൻസ് ഇൻഡസ്ടീസിൽ ലാഭമെടുക്കൽ തുടർന്നു.

നിഫ്റ്റി 13000 കടന്നതോടെ ഇപ്പോഴത്തെ ബുൾ തരംഗം നീണ്ടു നിൽക്കുമെന്ന ധാരണ പരന്നു. 12000-ൽ എത്തിയ ശേഷം 18 മാസമെടുത്തു 13000-ലെത്താൻ.

ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ഇന്നു രാവിലെ ഏഷ്യൻ വ്യാപാരത്തിൽ ബ്രെൻ്റ് ഇനം 46.50 ഡോളർ കടന്നു.

സ്വർണത്തിൽ വിൽപന സമ്മർദം കൂടി. ഔൺസിന് 1825 ഡോളറിനു താഴെയായി വില. കേരളത്തിൽ പവന് 720 രൂപ കുറഞ്ഞ്‌ 36,960 രൂപയായി.

ഡോളർ വീണ്ടും താഴോട്ടു പോയി. രാവിലെ 18 പൈസ കുറഞ്ഞ് 73.92 രൂപയായി ഡോളർ നിരക്ക്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it