റിലയന്‍സും മാരുതിയും സൂചികകളെ ഉയര്‍ത്തി

സൂചികയിലെ ഹെവി വെയ്റ്റുകളായ റിലയന്‍സും മാരുതി സുസുകിയും ഉയരുന്നതിന്റെ കരുത്തില്‍ ഓഹരി വിപണി ബുള്‍ കുതിപ്പ് തുടരുന്നു. ഓഹരികളിലെ വീഴ്ച ഇന്ത്യയിലെ നിക്ഷേപകര്‍ കാര്യമാക്കുന്നില്ല.

ഫിച്ച് റേറ്റിംഗ്‌സ് ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷ ഉയര്‍ത്തി. ഈ സാമ്പത്തിക വര്‍ഷം ജിഡിപി 9.4 ശതമാനം കുറയുമെന്നാണു പുതിയ നിഗമനം. നേരത്തേ 10.5 ശതമാനം ചുരുങ്ങുമെന്നാണു പറഞ്ഞിരുന്നത്. 202122ല്‍ 11 ശതമാനവും 2022 - 23ല്‍ 6.3 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു.

റിലയന്‍സ് വിദേശ വായ്പകള്‍ കുറഞ്ഞ പലിശയിലേക്ക് മാറ്റിയെടുത്തതാണു വിപണിയെ ഉത്സാഹിപ്പിച്ചത്. ലിബോറില്‍ (ലണ്ടന്‍ ഇന്റര്‍ബാങ്ക് ഓഫര്‍ റേറ്റ് ) നിന്നു 0.9 ശതമാനം മാത്രം കൂടിയ പലിശ നിരക്കിലാണു പുതിയ വായ്പ.

ഉത്സവ സീസണ്‍ കഴിഞ്ഞ ശേഷം മാരുതിക്കു ബുക്കിംഗ് വര്‍ധന ഇരട്ടയക്കത്തിലായത് ഓഹരിയില്‍ താല്‍പര്യം വര്‍ധിപ്പിച്ചു.

അമേരിക്കയിലെ കേസുകള്‍ തീര്‍ന്നത് യുപിഎല്‍ (പഴയ യുനൈറ്റഡ് ഫോസ്ഫറസ് ) ഓഹരിയിലേക്കു ഫണ്ടുകളെ ആകര്‍ഷിച്ചു.

അള്‍ട്രാടെക് സിമന്റിലും നിക്ഷേപ താല്‍പര്യം വര്‍ധിച്ചു. കമ്പനി ഉല്‍പാദനശേഷി കൂട്ടാന്‍ ഒരുങ്ങുകയാണ്. ശ്രീ സിമന്റ്‌സിനും വില കൂടി.

സ്വര്‍ണം ഉയരുകയാണ്. രാവിലെ ഔണ്‍സിന് 1865 ഡോളറിലായിരുന്ന ഒരൗണ്‍സ് സ്വര്‍ണം പിന്നീട് 1870 ഡോളറിലേക്കു കയറി. കേരളത്തില്‍ പവന് 560 രൂപ വര്‍ധിച്ച് 37,280 രൂപയായി.

ഡോളറിനു മേല്‍ രൂപ നേട്ടം കുറിച്ചു. ഡോളര്‍ എട്ടു പൈസ താണ് 73.81 രൂപയായി.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it