വാണിജ്യ വാഹന വിപണിയിൽ മുന്നേറാൻ സീ എൻ ജി ട്രക്കും, വൈദ്യത വാഹനങ്ങളുമായി അശോക് ലെയ് ലാൻഡ്

ബഡാ ദോസ്ത് എന്ന ബ്രാൻഡിൽ ലൈറ്റ്‌ കൊമേർഷ്യൽ വാഹനങ്ങൾ,മോഡുലാർ ട്രക്ക് 'അവതാർ, സീ എൻ ജി ട്രക്കുകൾ, വൈദ്യുത വാഹനങ്ങൾ നിർമിക്കാനുള്ള മൂലധന നിക്ഷേപം എന്നിവ വാണിജ്യ വാഹന വിപണിയിൽ അശോക് ലെയ് ലാൻഡിന് കൂടുതൽ വിപണി വിഹിതം നേടി കൊടുക്കാൻ സഹായകരമാകും.

2021-22 ൽ അർദ്ധ വാർഷിക അടിസ്ഥാനത്തിൽ വിറ്റു വരവിൽ 24.63 ശതമാനം വളർച്ച കൈവരിച്ച് 12,229.29 കോടി രൂപ നേടി. മൂന്നാം പാദത്തിൽ വാണിജ്യ വാഹനങ്ങളുടെ വിൽപന 24 % ഉയർന്നു. നിർമാണ,റീറ്റെയ്ൽ, ഇകോമേഴ്‌സ് മേഖലയിലെ വളർച്ച വാണിജ്യ വാഹനങ്ങളുടെ ഡിമാൻഡ് വർധനവിന് കാരണമാകും.

യു കെ യിലെ 'സ്വിച്ച്' എന്ന കമ്പനിയുമായി സംയുക്ത സംരംഭത്തിൽ ഇന്ത്യയിൽ വൈദ്യുത വാണിജ്യ വാഹനങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യാൻ മൂലധന നിക്ഷേപം നടത്തുന്നുണ്ട്.
വാഹനത്തിലെ ഭാഗങ്ങൾ കുറയ്ക്കാനായി 'മോഡുലാർ രൂപകല്പന' നടപ്പാക്കി വരുന്നു. ഇത് വാഹനങ്ങളുടെ ഉൽപാദന ചെലവ് ചുരുക്കി കാര്യക്ഷമത വർധിപ്പിക്കും.

അസംസ്‌കൃത വസ്തുക്കളുടെയും ഘടകങ്ങളുടെയും വില വർധനവ് നേരിടാൻ കഴിഞ്ഞ 9 മാസത്തിൽ വാഹനങ്ങളുടെ വിലയിൽ 6 ശതമാനം വില വർധനവ് വരുത്തി.ഉൽപന്ന വിലകൾ താഴുന്ന സാഹചര്യത്തിൽ ഇനിയും വില വർധനവിന്റെ ആവശ്യകത ഉണ്ടാവില്ല. കോവിഡ് വ്യാപനം കുറഞ്ഞ് സമ്പദ്ഘടന സാധാരണ ഗതിയിലേക്ക് മടങ്ങുമ്പോൾ അശോക് ലെയ്‌ലാൻഡ് വാണിജ്യ വാഹന രംഗത്ത് കൂടുതൽ കുതിപ്പോടെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം.

നിർദേശം : വാങ്ങുക (buy)
ലക്ഷ്യ വില 127 രൂപ (കാലയളവ് -12 മാസം )

(Stock recommendation by Geojit Financial Services)

Related Articles

Next Story

Videos

Share it