ഇപ്പോൾ നിക്ഷേപിക്കാവുന്ന ഓഹരികള്‍, ജിയോജിത് ടീം നിര്‍ദേശിക്കുന്നു

InterGlobe Aviation Limited
CMP Rs.993
രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ ലോകോസ്റ്റ് വിമാനകമ്പനിയാണ് ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് (ഇന്‍ഡിഗോ). 40 ശതമാനമാണ് കമ്പനിയുടെ വിപണി പങ്കാളിത്തം. യാത്രക്കാരുടെ എണ്ണത്തില്‍ ഇന്‍ഡസ്ട്രി മൊത്തത്തില്‍ 15 ശതമാനം CAGR വളര്‍ച്ച നേടിയപ്പോള്‍ ഇന്‍ഡിഗോ നേടിയത് 31 ശതമാനം ഇഅഏഞ വളര്‍ച്ചയാണ്. കൂടുതല്‍ വിമാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വിപണി സാന്നിധ്യം ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.
പ്രാദേശിക സര്‍വീസുകളുടെ എണ്ണം കാര്യക്ഷമമായി ഉയര്‍ത്തും. 15 ശതമാനത്തിലധികം ഇന്ധനക്ഷമമായ വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വരുമാനവും വിപണി വിഹിതവും ഇന്ധന വില ഉയര്‍ന്നു നില്‍ക്കുന്ന സാഹര്യങ്ങളില്‍ പോലും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കമ്പനിയെ സഹായിക്കുന്നുണ്ട്. കരുത്തുറ്റ ബാലന്‍സ് ഷീറ്റും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും കമ്പനിക്ക് ശുഭപ്രതീക്ഷ നല്‍കുന്നു.
Escorts Ltd.
CMP Rs.900
കാര്‍ഷിക വളര്‍ച്ച ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന സബ്‌സിഡികളും നല്ല മണ്‍സൂണ്‍ ലഭ്യതയും ട്രാക്ടറുകളുടെ ഡിമാന്റ് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉല്‍പ്പന്ന ശ്രേണി വിപുലപ്പെടുത്തിയതും സാങ്കേതികവിദ്യ നവീകരിച്ചതുമെല്ലാം 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ വില്‍പ്പന വളര്‍ച്ച 32 ശതമാനമാക്കി ഉയര്‍ത്തി. കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍, റെയ്ല്‍വേ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള വരുമാനം നടപ്പു സാമ്പത്തിക വര്‍ഷത്തിലും കാര്യമായി ഉയരും. വരുമാനവും നികുതിക്കു ശേഷമുള്ള ലാഭവും യഥാക്രമം 16 ശതമാനം, 25 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. റോഡ് ഇന്‍ഫ്രാ പദ്ധതികള്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്ന മുന്തിയ പരിഗണന കമ്പനിക്കും ഗുണകരമാകും.
Bharat Electronics Limited
CMP Rs.119
കേന്ദ്ര ബജറ്റില്‍ പ്രതിരോധ മേഖലയിലേക്കുള്ള നീക്കിയിരിപ്പ് പ്രതീക്ഷിച്ചതില്‍ കുറവായതും ഗവണ്‍മെന്റിന്റെ ഓഹരി പങ്കാളിത്തം കുറച്ചതുമൊക്കെ മൂലമുണ്ടായ തിരുത്തലിനു ശേഷം BEL ന്റെ വാല്വേഷന്‍ വളരെ ആകര്‍ഷകമാണ്. 41,645 കോടി രൂപയുടെ ഓര്‍ഡറുകളാണ് കമ്പനി നേടിയിട്ടുള്ളത്. ഇത് കമ്പനിക്ക് മികച്ച പ്രതീക്ഷ നല്‍കുന്നു. കരുത്തുറ്റ സാങ്കേതിക പങ്കാളിത്തം, പദ്ധതികളുടെ സ്ട്രാറ്റജിക് നേച്ചര്‍, നീണ്ട പ്രാരംഭഘട്ടം എന്നിവയെല്ലാം എതിരാളികളില്‍ നിന്നുള്ള മത്സരം കുറയ്ക്കാന്‍ കമ്പനിയെ സഹായിക്കുന്നു. പ്രതിരോധ മേഖലയിലെ ആധുനികവല്‍കരണ പരിപാടികളും ഗവണ്‍മെന്റിന്റെ സ്വദേശിവല്‍ക്കരണ ശ്രമങ്ങളുമെല്ലാം മുന്നോട്ടുള്ള കാലങ്ങളില്‍ കമ്പനിക്ക് ഗുണം ചെയ്യും
Natco Pharma
CMP Rs.804
റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റില്‍ ശ്രദ്ധയൂന്നി മുന്നോട്ടു പോകുന്ന കമ്പനിയാണ് നാറ്റ്‌കോ ഫാര്‍മ, യുഎസ്, ഇന്ത്യ വിപണികളിലെ മരുന്ന് കൂട്ടുകളുടെ വില്‍പ്പനയാണ് കമ്പനിയുടെ മുഖ്യ വരുമാനം. ഇന്ത്യന്‍ വിപണിയിലെ പുതിയ അവതരണങ്ങളും യുഎസിലെ പാര കഢ ഫയലിംഗുമായിരിക്കും 2019-2020 ലെ മുഖ്യ വരുമാനദാതാക്കള്‍. Posaconazole Injection, Sofobuvir 400 എംജി എന്നിവയുടെ ജനറിക് വേര്‍ഷനാണ് പുതിയ ഫയലിംഗുകള്‍. ഇന്ത്യന്‍ വിപണിയില്‍ ആദ്യമാണ് ഇത്തരം മരുന്നുകള്‍. 2018 സാമ്പത്തിക വര്‍ഷം മുതല്‍ 2020 വരെയുള്ള കാലയളവില്‍ EBITDA മാര്‍ജിന്‍ സ്ഥിരത പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
PVR Ltd.
CMP Rs. 1,178
പത്തൊന്‍പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 634 മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകളാണ് കമ്പനിക്കുള്ളത്, ടിക്കറ്റ്, ഫുഡ് ആന്‍ഡ് ബിവറേജസ്, പരസ്യം എന്നിവയില്‍ നിന്നാണ് കമ്പനിയുടെ മുഖ്യ വരുമാനം. 2019 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കമ്പനിയുടെ വരുമാനം 7 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ നികുതിക്കു ശേഷമുള്ള ലാഭം 18 ശതമാനം വളര്‍ച്ച നേടി.
പ്രവര്‍ത്തന വരുമാനവും എഫ് & ബി വരുമാനവും പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ് കാരണം. EBITDA യും 20 ശതമാനത്തിലധികം വളര്‍ച്ച നേടിയിട്ടുണ്ട്. 2019 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ 90 സ്‌ക്രീനുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുക എന്നതാണ് കമ്പനിയുടെ ആഗ്രഹം. വരും ക്വാര്‍ട്ടറുകളിലെ മെച്ചപ്പെട്ട പ്രൊഡക്ട് കണ്ടന്റും സ്ഥിരതയുള്ള മാര്‍ജിനും നിലവിലെ വിലയില്‍ വാങ്ങാന്‍ ഓഹരിയെ അനുയോജ്യമാക്കുന്നു.