ഈ ലോജിസ്റ്റിക്സ് വമ്പനെ നിക്ഷേപകർ ശ്രദ്ധിക്കുക!

ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗത, ലോജിസ്റ്റിക്സ് കമ്പനികളിൽ ഒന്നാണ് കർണാടകത്തിലെ വി ആർ എൽ ലോജിസ്റ്റിക്സ്. രാജ്യം മൊത്തം വ്യാപിച്ചു കിടക്കുന്ന വലിയ ബ്രാഞ്ച്, ഫ്രാഞ്ചൈസീ ശൃംഖലയും വി ആർ എല്ലിന്റെ ബിസിനസിനു കരുത്ത് നൽകുന്നു.നിരവധി വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വി ആർ എൽ പാർസൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു.

2021-22 ൽ മൂന്നാം പാദത്തിൽ മൊത്തം വരുമാനം 20.21 % വാർഷിക വളർച്ച കൈവരിച്ച് 684 കോടി രൂപയായി. അറ്റാദായം 51.25 % ഉയർന്ന് 60.5 കോടിയായി. കേന്ദ്ര സർക്കാരിന്റെ വാഹന സ്ക്രാപ്പേജ് നയം കുറഞ്ഞ അനുപാതത്തിൽ പഴയ വാഹനങ്ങൾ ഉള്ള വി ആർ എൽ ലോജിസ്റ്റിക്സിന് ഗുണകരമാകും. വി ആർ എല്ലിന് മൊത്തം വാഹനങ്ങളിൽ 11 ശതമാനമാണ് പഴയ വാഹനങ്ങൾ ഉള്ളത്. 15 വർഷത്തിന് മുകളിൽ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ നിരത്തിൽ നിന്ന് പിൻവലിക്കുന്നതോടെ ചരക്ക് കൂലി വർധനവ് ഉണ്ടാവുന്നത് മറ്റേതു കമ്പനിയെക്കാൾ വി ആർ എല്ലിന് ഗുണം ചെയ്യും.

കടവും ഓഹരികളും തമ്മിലുള്ള അനുപാതം (debt-equity ratio) 2020 -21 ൽ 0.17 ശതമാനമായി മെച്ചപ്പെട്ടു. ,മുൻ സാമ്പത്തിക വർഷം 0.28 ശതമാനമായിരുന്നു.

മറ്റ് ലോജിസ്റ്റിക്സ് കമ്പനികളെ അപേക്ഷിച്ച് മെച്ചപ്പെട്ട സൗകര്യങ്ങൾ വി ആർ എല്ലിന് ഉണ്ട്. വാഹന ബോഡി രൂപകല്പന, നിർമ്മാണം, പരിപാലനം എന്നിവയ്ക്ക് സ്വന്തമായി സൗകര്യങ്ങൾ ഉണ്ട്. മികച്ച ഐ ടി സാങ്കേതിക സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. മികച്ച ബാലൻസ് ഷീറ്റ്, വിദൂര പ്രദേശങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കുന്നതും വി ആർ എൽ ലോജിസ്റ്റിക്സിനെ പുതിയ വളർച്ചയുടെ പാതയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.

നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy )
ലക്ഷ്യ വില -525 രൂപ (ടച്ച് ബൈ അക്യുമെൻ)

(Stock Recommendation by Touch by Acumen)


Related Articles

Next Story

Videos

Share it