പ്ലൈവുഡ് ബിസിനസില്‍ മികച്ച ആദായം, ഈ ഓഹരി 24 ശതമാനം ഉയരാം

1986 ല്‍ സ്ഥാപിച്ച സെഞ്ചുറി പ്ലൈബോര്‍ഡ്‌സ് (Century Plyboards Ltd) പ്ലൈവുഡ് വിപണിയില്‍ വര്‍ഷങ്ങളായി ശക്തമായി നിലനില്‍ക്കുന്ന കമ്പനിയാണ്. എം.ഡി.എഫ് (Multi Density Fiber board), ലാമിനേറ്റുകളും പി.വി.സി ബോര്‍ഡുകളും നിര്‍മിക്കുന്നുണ്ട്. 2022 -23 മാര്‍ച്ച് പാദത്തില്‍ മികച്ച സാമ്പത്തിക വളര്‍ച്ച നേടിയ സാഹചര്യത്തില്‍ ഈ ഓഹരിയില്‍ 24 ശതമാനം മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, വിശദാംശങ്ങള്‍ നോക്കാം:

1. 2022 -23 മാര്‍ച്ച് പാദത്തില്‍ വരുമാനം 7.43 ശതമാനം വര്‍ധിച്ച് 961.80 കോടി രൂപയായി. അറ്റാദായം 23.90 ശതമാനം വര്‍ധിച്ച് 112.79 കോടി രൂപയായി. ശക്തമായ മാര്‍ക്കറ്റിംഗ്, ഫ്രാഞ്ചൈസി ശൃംഖല എന്നിവയുടെ പിന്‍ബലത്തില്‍ വിപണിയില്‍ ആധിപത്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
2. പ്ലൈവുഡ് ബിസിനസില്‍ 19 ശതമാനം വരുമാന വളര്‍ച്ച നേടാന്‍ സാധിച്ചു, ലോജിസ്റ്റിക്‌സില്‍ 8 ശതമാനമാണ് വളര്‍ച്ച. എന്നാല്‍ ലാമിനേറ്റഡ് വിഭാഗത്തില്‍ 10 ശതമാനം, എം.ഡി.എഫ് മൂന്ന് ശതമാനം, പാര്‍ട്ടിക്കിള്‍ ബോര്‍ഡ് 18 ശതമാനം എന്നിങ്ങനെ വില്‍പ്പനയില്‍ ഇടിവു രേഖപ്പെടുത്തി. ലാമിനേറ്റ്, എം.ഡി.എഫ് വിഭാഗത്തില്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് കടുത്ത മത്സരം നേരിട്ടു.
3. പ്ലൈവുഡ്, എം.ഡി.എഫ് ഉത്പന്നങ്ങളില്‍ നിന്നുള്ള ലാഭം 3.5 ശതമാനം വരെ വര്‍ധിച്ചു. ലാമിനേറ്റ്, പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ യഥാക്രമം 1.5 ശതമാനം, 2.5 ശതമാനം, 6 ശതമാനം എന്നിങ്ങനെ ലാഭത്തിൽ ഇടിവ് ഉണ്ടായി.
4. തടിയുടെ വില മാര്‍ച്ച് പാദത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. എന്നാല്‍ ഇനി വില സ്ഥിരത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാസവസ്തുക്കളുടെ വില ഇനിയും കുറയുമെന്നും കരുതുന്നു. കമ്പനിയുടെ സാമ്പത്തിക സ്ഥിതി ഇതിലൂടെ മെച്ചപ്പെടുമെന്ന് കരുതാം.
5. 2023 -24 ല്‍ പ്ലൈവുഡ് വില്‍പ്പന 13 ശതമാനം, ലാമിനേറ്റ് 25 ശതമാനം, എം.ഡി.എഫ് 30 ശതമാനം വര്‍ധിക്കുമെന്ന് കമ്പനി കരുതുന്നു.മൊത്തം മൂലധന ചെലവ് 1,050 കോടി രൂപയായിരിക്കും. 2024 -25 ല്‍ മൂലധന ചെലവ് 350 കോടി രൂപ ലക്ഷ്യമിടുന്നു.
6. ആന്ധ്ര പ്രദേശില്‍ എം.ഡി.എഫ് ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയാണ്. ലാമിനേറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ പുതിയ കേന്ദ്രം സ്ഥാപിക്കും. ചെന്നൈയില്‍ പാര്‍ട്ടിക്കിള്‍ ബോര്‍ഡ് നിര്‍മിക്കാന്‍ പുതിയ കേന്ദ്രം സ്ഥാപിക്കും.
ഉത്പാദന ശേഷി വര്‍ധിപ്പിച്ചും ചെലവുകള്‍ കുറച്ച് ലാഭം മെച്ചപ്പെടുത്തിയും പ്ലൈവുഡ് വിപണിയില്‍ ആധിപത്യം നിലനിര്‍ത്തിയും സാമ്പത്തിക ഫലം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -715 രൂപ
നിലവില്‍ 576 രൂപ
Stock Recommendation by HDFC Securities.

(Equity investing is subject to market risk. Always do your own research before Investing)

Related Articles

Next Story

Videos

Share it