വളം ഉൽപ്പാദന രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യം, കോറോമാൻഡൽ ഇന്റർനാഷണൽ ഓഹരികൾ വാങ്ങാം

  • 1906 ൽ ഇ ഐ ഡി പാരി (EID Parry) റാണി പെറ്റിൽ വളം ഉൽപ്പാദനം ആരംഭിച്ചു. 1961 ൽ രണ്ട് പ്രമുഖ അമേരിക്കൻ കമ്പനികളും ഇ. ഐ .ഡി പാരിയും ചേർന്ന് കോറോമാൻഡൽ ഫെർട്ടിലൈസേഴ്‌സ് എന്ന കമ്പനി സ്ഥാപിച്ചു. 1981 ൽ ഇ ഐ ഡി പാരി യുടെ ഭൂരിപക്ഷം ഓഹരികളും മുരുഗപ്പ ഗ്രൂപ് വാങ്ങി. നിലവിൽ മുരുഗപ്പ ഗ്രൂപ് കമ്പനിയാണ് കോറോമാൻഡൽ ഇന്റർനാഷണൽ (Coromandel International Ltd).
  • ദക്ഷിണ ഇന്ത്യയിൽ പ്രകടമായി സാന്നിധ്യം ഉള്ള വളം ഉൽപ്പാദന കമ്പനിയാണ് കോറോമാൻഡൽ. എൻ പി കെ വളങ്ങൾ (നൈട്രജൻ, ഫോസ്ഫറസ്സ്, പൊട്ടാസിയം), സിംഗിൾ സൂപ്പർ ഫോസ്‌ഫേറ്റ് എന്നിവ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന നിർമാതാക്കളാണ് കോറോമാൻഡൽ.
  • 2022-23 ആദ്യ പാദത്തിൽ വരുമാനം 56 % വാർഷിക വളർച്ച കൈവരിച്ച് 5729 കോടി രൂപയായി. പലിശക്കും, നികുതിക്കും മറ്റും മുൻപുള്ള ആദായം (EBITDA) 483 കോടി രൂപയായി കുറഞ്ഞു (മുൻ വർഷം 685 കോടി രൂപ). അറ്റാദായം 48 % വർധിച്ച് 499 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കൾ, ഉൽപ്പാദന ചെലവ് വർധിച്ചതിനാൽ EBITDA മാർജിൻ 13.2 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞു
  • സെനഗൽ എന്ന രാജ്യത്ത് ഒരു പാറ ഖനി ഏറ്റെടുത്തത് വഴി കമ്പനിക്ക് വേണ്ട ഫോസ്ഫേറ്റുകൾ എളുപ്പത്തിൽ ലഭ്യമാകും.
  • സർക്കാരിൽ നിന്ന് 136 കോടി രൂപ വളം സബ്‌സിഡി ലഭിച്ചു. ജൂൺ മാസാവസാനത്തിൽ 2731 കോടി രൂപ വളം സബ്‌സിഡി ഇനത്തിൽ കുടിശ്ശിക സർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്.
  • ഉൽപ്പാദന ശേഷി വർധിപ്പിക്കാനായി 2022 -23 ൽ 800-900 കോടി രൂപയുടെ മൂലധന ചെലവ് നടത്തും. അതിൽ 650 കോടി രൂപ വരെ വളം ഉൽപ്പാദനം വർധിപ്പിക്കാനാണ്. വിള സംരക്ഷണ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് 150 - 200 കോടി രൂപയുടെ യുടെ മൂലധന ചെലവ് ഉണ്ടാകും.
  • പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കും, സർക്കാരിന്റെ പോഷകം അടിസ്ഥാനമാക്കിയുള്ള സബ്‌സിഡി (nutrient based subsidy) ലഭിക്കുന്നതോടെ വരുമാനം വർധിക്കും.
  • മികച്ച ബാലൻസ് ഷീറ്റ്, കഴിഞ്ഞ മൂന്ന് വർഷത്തിൽ മൂലധനത്തിൽ നിന്ന് സ്ഥിരതയുള്ള ആദായം-27 % (return on equity) എന്നി ഘടകങ്ങൾ കമ്പനിക്ക് അനുകൂലമാണ്.
  • ഉൽപ്പാദന ചെലവ് കൂടിയതിനാൽ മാർജിൻ കുറയുമെങ്കിലും പുതിയ ഉൽപ്പന്നങ്ങൾ, വികസന പദ്ധതികൾ, സബ്‌സിഡികൾ എന്നിവയുടെ ബലത്തിൽ കോറോമാൻഡൽ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 1171 രൂപ
നിലവിൽ 1072
( Stock recommendation by Geojit Financial Services)


Related Articles

Next Story

Videos

Share it