Begin typing your search above and press return to search.
കയറ്റുമതിയില്‍ മികച്ച പ്രകടനം, ഈ ഓട്ടോ ഓഹരി മുന്നേറ്റം തുടരുമോ?
ഓട്ടോമൊബൈല്‍ വ്യവസായത്തിനുള്ള അനുബന്ധ ഘടകങ്ങള്‍(എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, ചേസിസ്)ഉല്‍പ്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയാണ് ഷാഫ്‌ലര്‍ ഇന്ത്യ (Schaeffler India Ltd). വൈദ്യുത വാഹനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
2022 ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടതിന്റെ പിന്‍ബലത്തില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായി. ഈ കമ്പനി എന്തുകൊണ്ട് നിക്ഷേപകരെ ആകര്‍ഷിക്കുന്നു? പ്രധാന ഘടകങ്ങള്‍ പരിശോധിക്കാം
1. 2022 ഡിസംബര്‍ പാദത്തില്‍ ത്രൈമാസ അടിസ്ഥാനത്തില്‍ വരുമാനം 2.2% വര്‍ധിച്ച് 1795 കോടി രൂപയായി. കയറ്റുമതി വരുമാനം 17.5% വര്‍ധിച്ചതാണ് സാമ്പത്തിക ഫലം മെച്ചപ്പെടാന്‍ പ്രധാന കാരണം. കയറ്റുമതി വരുമാനം മൊത്തം വരുമാനത്തിന്റ്റെ 18.5% വരെ ഉയര്‍ന്നു.
2. ആഭ്യന്തര വിപണിയില്‍ ഓട്ടോമൊബൈല്‍ ഒ ഇ എം (OEM) വിഭാഗത്തില്‍ ഇടിവ് ഉണ്ടായി. എങ്കിലും ആഫ്റ്റര്‍ മാര്‍ക്കറ്റ് (after market) വിപണി മെച്ചപ്പെട്ടു. അറ്റാദായം 7.2 % ഉയര്‍ന്നു -231 കോടി രൂപയായി.
3.വ്യവസായ ബിസിനസ് വിഭാഗത്തില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി പദ്ധതികളില്‍ നിന്നുള്ള വരുമാനം കുറഞ്ഞു.
4. 2021 -22 മുതല്‍ 2023 -24 കാലയളവില്‍ മൂലധന ചെലവ് 1500 കോടി രൂപയായി ഉയര്‍ത്തി. ഇത് കമ്പനിയുടെ വികസനത്തിന് ഗുണകരമാകും. ഡിസംബര്‍ പാദത്തില്‍ മൂലധന ചെലവ് 182.7 കോടി രൂപ.
5.റയില്‍വേ, ഓട്ടോമൊബൈല്‍ മേഖലയിലാണ് കമ്പനി വളര്‍ച്ച പ്രതീക്ഷിക്കുന്നത്. വൈദ്യുത വാഹനങ്ങളുടെ വിഭാഗത്തിലും മെച്ചപ്പെട്ട വളര്‍ച്ച നേടാന്‍ കഴിയും.
6. കയറ്റുമതി വിപണിയില്‍ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഉല്‍പ്പാദനത്തില്‍ പ്രാദേശിക വല്‍ക്കരണം നടപ്പാക്കി മാര്‍ജിന്‍ മെച്ചപ്പെടുത്തും.
7. ഹുസൂറില്‍ പുതിയ സംഭരണ ശാല (ഒരു ലക്ഷം ചതുരശ്ര അടി) ആരംഭിച്ചതോടെ ഏഷ്യ പസിഫിക് മേഖലയില്‍ വിതരണ സംവിധാനം മെച്ചപ്പെടുകയാണ്.
ഇന്ത്യയിലെ ലോജിസിറ്റിക്‌സ് കാല്‍പ്പാടുകള്‍ മെച്ചപ്പെടുത്താനും സാധിച്ചു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില: 3328 രൂപ
നിലവില്‍: 3089
Stock Recommendation by Sharekhan by BNP Paribas.
Equity investing is subject to market risk. Always do your own research before investing
Next Story
Videos