പാക്കേജിംഗ് പേപ്പറിന് വൻ ഡിമാൻഡ്, പേപ്പർ കമ്പനികളുടെ ഓഹരിവില കുതിക്കുന്നു

ഡിജിറ്റൽ സാങ്കേതിക വിദ്യക്ക് കോവിഡ് കാലത്ത് കൂടുതൽ പ്രചാരം ലഭിച്ചതോടെ ന്യുസ്‌പ്രിന്റ് കൂടാതെ എഴുതാനുള്ള കടലാസിന്റെ ഡിമാന്റും കുത്തനെ ഇടിഞ്ഞതോടെ പേപ്പർ നിർമാണ കമ്പനികൾ പാക്കേജിംഗ് പേപ്പർ നിര്മാണത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാൻ തുടങ്ങി. അത് ഫലവത്താവുകയും ചെയ്തു. അതിന്റെ ഫലമായി പേപ്പർ നിർമാണ കമ്പനികളുടെ ഓഹരികൾ കഴിഞ്ഞ ഒരു മാസമായി കുതിച്ച് ഉയർന്നതിനാൽ ബി എസ് ഇ ഓഹരി സൂചികയെക്കാൾ മികച്ച നേട്ടം നിക്ഷേപകർക്ക് നൽകി.

പാക്കേജിംഗ് പേപ്പറിന്റെ പ്രധാന ഉപഭോക്താക്കൾ ഇകോമെഴ്സ്, ഫാർമ, ഭക്ഷ്യം, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നീ വ്യവസായങ്ങളാണ്. ന്യുസ് പ്രിന്റ്, എഴുതാനുള്ള പേപ്പർ എന്നിവയുടെ വിൽപന ഇടിഞ്ഞതോടെ പേപ്പർ കമ്പനികൾ പാക്കേജിംഗ് പേപ്പറിന്റെ ഉൽപാദന ശേഷി വർധിപ്പിക്കുകയാണ്. 2023 -23 -ാടെ ന്യുസ്‌പ്രിന്റ് ഉൽപാദന ശേഷിയെ ക്കാൾ പാക്കേജിംഗ് പേപ്പർ ഉൽപാദന ശേഷി പേപ്പർ കമ്പനികളിൽ വർധിക്കുമെന്ന്, ഐ സി ആർ എ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. സ്‌കൂളുകൾ രണ്ടു വർഷമായി ഓൺലൈൻ പഠനം നടപ്പാക്കിയതോടെ എഴുതാനുള്ള പേപ്പറിന്റെ ഡിമാന്റ് കുത്തനെ ഇടിഞ്ഞു.

പ്രതിസന്ധി ഘട്ടത്തിലും പേപ്പർ വ്യവസായം 30 ശതമാനത്തിൽ അധികം വളർച്ച 2021-22 ൽ കൈവരിച്ചു. പാക്കേജിംഗ് പേപ്പറിന് ഡിമാന്റ് വർധിക്കുന്നത് പേപ്പർ കമ്പനികളുടെ വരുമാനത്തിൽ വൻ വർധനവ് വരുത്തും. ഇതിനാൽ പേപ്പർ കമ്പനികളുടെ ഓഹരികൾ ബുള്ളിഷ്ായി. ശേഷസായി പേപ്പർ ആൻറ് ബോർഡ്സ് (Seshasayee Paper and Boards Ltd ) ഓഹരിയുടെ വില 14 % ഉയർന്ന് 230 രൂപ വരെ എത്തി. ജെ കെ പേപ്പർ (J K Paper) 12 % ഉയർന്ന് 388 രൂപയിലേക്ക് ഉയർന്നു. മറ്റ് പ്രധാനപ്പെട്ട പേപ്പർ കമ്പനികളുടെ ഓഹരികൾ 3 മുതൽ 6 % വരെ ഉയർന്നു - തമിഴ്‌നാട് ന്യുസ്‌പ്രിന്റ് ആൻഡ് പേപ്പർ, ആന്ധ്ര പേപ്പർ, വെസ്റ്റ് കോസ്റ്റ് പേപ്പർ, ഓറിയന്റ് പേപ്പർ എന്നിവ അതിൽ പെടും. വർധിച്ച ഇന്ധന ചെലവ്, തടി പൾപ്പിന്റെ വില വർധനവ് ഇറക്കുമതി ചെയ്യുന്ന കൽക്കരി യുടെ വില ഉയരുന്നത് തുടങ്ങി പ്രശ്നങ്ങളാണ് പേപ്പർ വ്യവസായം പ്രധാനമായും നേരിടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it