നിഫ്റ്റി ചാർട്ടിൽ ഡോജി കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു

നിഫ്റ്റി 201.05 പോയിന്റ് (0.89 ശതമാനം) ഉയർന്ന് 22,821.40 ലാണ് ക്ലോസ് ചെയ്തത്. സൂചിക 22,800 നു മുകളിൽ തുടർന്നാൽ ഉയർച്ച തുടരും.

നിഫ്റ്റി ഉയർന്ന് 22,798.60ൽ വ്യാപാരം ആരംഭിച്ചു, മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് 22,642.60 എന്ന താഴ്ന്ന നിലയിലെത്തി. സൂചിക ക്രമേണ ഉയർന്ന് 22,910.20 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 22,821.40 ൽ ക്ലോസ് ചെയ്തു.

റിയൽറ്റി, മീഡിയ, പിഎസ്‌യു ബാങ്ക്, ഐടി മേഖലകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, എഫ്.എം.സി.ജി, ഫാർമ, സ്വകാര്യ ബാങ്കുകൾ എന്നിവ താഴ്ന്നു ക്ലോസ് ചെയ്തു. 2087 ഓഹരികൾ ഉയർന്നു, 426 എണ്ണം ഇടിഞ്ഞു, 99 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാല വിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയിൽ എച്.സി.എൽ ടെക്, ടെക് മഹീന്ദ്ര, എസ.ബി.ഐ ലൈഫ്, ശ്രീറാം ഫിനാൻസ് എന്നിവയ്ക്കാണ് ഏറ്റവും ഉയർന്ന നേട്ടം. കൂടുതൽ നഷ്ടം ഹിൻഡാൽകോ, ഹീറോ മോട്ടോകോ, ഹിന്ദുസ്ഥാൻ യൂണിലീവർ, ഏഷ്യൻ പൈന്റ്‌സ് എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി, മുൻ ദിവസത്തെ കാൻഡിൽ സ്റ്റിക്കിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്കുള്ള ഹ്രസ്വകാല പിന്തുണ 22,800 ലെവലിലാണ്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരും. 22,900 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 22,650 - 22,430 - 22,200

പ്രതിരോധം 22,900 - 23,100 - 23,300


(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 22,400 - 21,750

പ്രതിരോധം 22,800 - 23,340.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 237.30 പോയിന്റ് നേട്ടത്തിൽ 49,291.90 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഉയർന്ന ഭാഗത്ത്, 49,500 സൂചികയ്ക്ക് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പ്രതിരോധമായി പ്രവർത്തിക്കുന്നു. സൂചിക ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരും. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 48,950 ലെവലിലാണ്.

ഇൻട്രാഡേ ലെവലുകൾ:

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

പിന്തുണ 48,950 - 48,500 - 48,000

പ്രതിരോധം 49,600 - 50,000 - 50,500


(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 48,000 - 46,600

പ്രതിരോധം 49,500 -51,000

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it