ആർ.എസ്.ഐ 70 ന് മുകളിൽ, നിഫ്റ്റി 24,300 ന് മുകളിൽ ട്രേഡ് ചെയ്താൽ വരും ദിവസങ്ങളിൽ ബുള്ളിഷ് ട്രെൻഡ് തുടരാം

നിഫ്റ്റി 21.70 പോയിൻ്റ് (0.09%) ഉയർന്ന് 24,323.85 ലാണു ക്ലോസ് ചെയ്തത്. സൂചിക 24,285 ലെവലിന് മുകളിൽ തുടർന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 24,213.30 ൽ വ്യാപാരം തുടങ്ങി. രാവിലെ 24,168.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി. സൂചിക ക്രമേണ ഉയർന്ന് 24,363 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 24,323.85 ൽ ക്ലോസ് ചെയ്തു. ഫാർമ, പൊതുമേഖലാ ബാങ്കുകൾ, എഫ്എംസിജി, മെറ്റൽ മേഖലകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്, ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ, റിയൽറ്റി എന്നിവ നഷ്ടത്തിലായി. 1467 ഓഹരികൾ ഉയരുകയും 1060 ഓഹരികൾ ഇടിയുകയും 108 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
ഒഎൻജിസി, എസ്ബിഐ, റിലയൻസ്, ബ്രിട്ടാനിയ എന്നിവയാണ് നിഫ്റ്റി സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടൈറ്റൻ, ടാറ്റാ സ്റ്റീൽ, എം ആൻഡ് എം എന്നിവ കൂടുതൽ നഷ്ടത്തിലായി.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. ശ്രദ്ധേയമായ കാര്യം ആർഎസ്ഐ (റിലേറ്റീവ് സ്ട്രെൻഗ്ത് ഇൻഡെക്സ്) എഴുപതിനു മുകളിലായതാണ്. ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ ബുള്ളിഷ് ട്രെൻഡ് പ്രതീക്ഷിക്കാം. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് പ്രവണതയുടെ തുടർച്ച സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,300 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,400 ലെവലിലാണ്.
ഇൻട്രാഡേ പിന്തുണ
24,300 -24,225 -24,150
പ്രതിരോധം
24,400 -24,475 -24,550
(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,250 -23,800
പ്രതിരോധം 24,750 -25,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 443.35 പോയിൻ്റ് നഷ്ടത്തിൽ 52,660.35 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 52,000 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 52,800 ലാണ്.
ഇൻട്രാഡേ സപ്പോർട്ട്
52,500 -52,200 -51,900
പ്രതിരോധ നിലകൾ
52,800 -53,200 -53,500
(15 മിനിറ്റ് ചാർട്ടുകൾ).

ഹ്രസ്വകാല സപ്പോർട്ട് 51,900 -50,650
പ്രതിരോധം 53,250 -54,500.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it