ബുള്ളിഷ് ട്രെന്‍ഡ് തുടര്‍ന്നേക്കും; 23,350 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണ

നിഫ്റ്റി 66.70 പോയിന്റ് (0.29 ശതമാനം) ഉയര്‍ന്ന് 23,465.60 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. സൂചിക 23,485 എന്ന ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ലെവല്‍ മറികടന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.

നിഫ്റ്റി ഉയര്‍ന്ന് 23,464.90 ലാണു വ്യാപാരം ആരംഭിച്ചത്. രാവിലെ സൂചിക 23,334.30 എന്ന ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇറങ്ങി. സൂചിക ക്രമേണ ഉയര്‍ന്ന് 23,490.40 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു, 23,465.60ല്‍ ക്ലോസ് ചെയ്തു.

ഓട്ടോ, റിയല്‍റ്റി, മെറ്റല്‍, പി.എസ്.യു ബാങ്ക് മേഖലകള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഐ.ടി, മീഡിയ മേഖലകള്‍ നഷ്ടത്തിലായി. 1,488 ഓഹരികള്‍ ഉയര്‍ന്നു, 1,019 എണ്ണം ഇടിഞ്ഞു, 107 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റി50ല്‍ ഐഷര്‍ മോട്ടോഴ്സ്, എംആന്‍ഡ്എം, അദാനി പോര്‍ട്ട്സ്, ശ്രീറാം ഫിനാന്‍സ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ടി.സി.എസ്, വിപ്രോ, എച്ച്.സി.എല്‍ ടെക് എന്നിവ കൂടുതല്‍ നഷ്ടത്തിലായി.

മൊമെന്റം സൂചകങ്ങള്‍ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 23,485 ലെവലില്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ നീങ്ങിയാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരും. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 23,350 ലെവലിലാണ്.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,350 -23,225 -23,100
പ്രതിരോധം 23,485 -23,600 -23,700
(15മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,340 -22,800
പ്രതിരോധം 23,800 -24,250.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 155.30 പോയിന്റ് നേട്ടത്തില്‍ 50,002.00ലാണു ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങള്‍ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി മുന്‍ ദിവസങ്ങളിലെ മെഴുകുതിരിയുടെ ഉള്ളില്‍ ക്ലാേസ് ചെയ്തു.

ഈ പാറ്റേണ്‍ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 49,500ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടരുകയാണെങ്കില്‍, സമാഹരണം കുറച്ച് ദിവസത്തേക്ക് കൂടി തുടരും. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 50,100 ലാണ്. മുന്നേറ്റം തുടരാന്‍ സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
49,900 -49,700 -49,500
പ്രതിരോധ നിലകള്‍
50,100 -50,250 -50,450
(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 49,500 -48,000
പ്രതിരോധം 51,000 -52,300.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it