മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് ആണെങ്കിലും നിഫ്റ്റി നെഗറ്റീവ് പ്രവണതയില്‍

നിഫ്റ്റി 65.9 പോയിന്റ് (0.28%) ഇടിഞ്ഞ് 23,501.10ലാണ് ക്ലോസ് ചെയ്തത്. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 23,350 ലെവലിലാണ്. നിഫ്റ്റി ഉയര്‍ന്ന് 23,661.20ല്‍ വ്യാപാരം തുടങ്ങി. രാവിലെ 23,667.10 എന്ന റെക്കോഡ് ഉയരം പരീക്ഷിച്ചു. സൂചിക ക്രമേണ താഴ്ന്ന് 23,501.10ല്‍ ക്ലോസ് ചെയ്യുന്നതിനു മുമ്പ് 23,398.20 എന്ന താഴ്ന്ന നിലയിലെത്തി.

മീഡിയ, ഐ.ടി, മെറ്റല്‍ മേഖലകള്‍ ഉയര്‍ന്നു ക്ലോസ് ചെയ്തു, എഫ്.എം.സി.ജി, പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി, ഓട്ടോ എന്നിവയ്ക്കാണ് പ്രധാന നഷ്ടം. 1,114 ഓഹരികള്‍ ഉയരുകയും 1,381 ഓഹരികള്‍ ഇടിയുകയും 119 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി50 സൂചികയില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി മൈന്‍ഡ് ട്രീ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ് എന്നിവയ്ക്കാണ്. കൂടുതല്‍ നഷ്ടം അള്‍ട്രാടെക് സിമന്റ്, അദാനി എന്റര്‍പ്രൈസസ്, ബി.പി.സി.എല്‍, ടാറ്റാ മോട്ടോാഴ്‌സ് എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ നെഗറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 23,350ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താല്‍ ഹ്രസ്വകാല പ്രവണത താഴേക്ക് തിരിയാം. അല്ലെങ്കില്‍, പിന്തുണ ഏരിയയില്‍ നിന്ന് ഒരു പിന്‍വലിക്കല്‍ റാലി പ്രതീക്ഷിക്കാം. 23,535 ലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,465 -23,400 -23,335
പ്രതിരോധം 23,535 -23,610 -23,670
(15മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,350 -22,800
പ്രതിരോധം 23,800 -24,250.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 121.80 പോയിന്റ് നഷ്ടത്തില്‍ 51,661.45ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.

കാന്‍ഡില്‍ സ്റ്റിക്കിന്റെ താഴത്തെ നീണ്ട നിഴല്‍ സൂചിപ്പിക്കുന്നത്, പിന്തുണ ഏരിയയ്ക്ക് സമീപം വാങ്ങല്‍ താല്‍പ്പര്യം ഉയര്‍ന്നു വന്നെന്നാണ്. സൂചികയ്ക്ക് 51,950ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ നീങ്ങുകയാണെങ്കില്‍, വരും ദിവസങ്ങളില്‍ ബുള്ളിഷ് ട്രെന്‍ഡ് പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 51,550 ലെവലിലാണ്.



ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
51,550 -51,230 -50,900
പ്രതിരോധ നിലകള്‍
51,950 -52,200 -52,500
(15 മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 51,000 -49,500
പ്രതിരോധം 52,300 -53,600.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it