Begin typing your search above and press return to search.
നിഫ്റ്റി നെഗറ്റീവ് പക്ഷപാതത്തില്‍; പുള്‍ബാക്ക് റാലിക്ക് 22,800 ലെവല്‍ മറികടക്കണം
നിഫ്റ്റി 183.45 പോയിന്റ് (0.80 ശതമാനം) ഇടിഞ്ഞ് 22,704.70ലാണ് ക്ലോസ് ചെയ്തത്. 22,800 എന്ന ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ലെവലിന് താഴെ സൂചിക തുടര്‍ന്നാല്‍ ഡൗണ്‍ ട്രെന്‍ഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 22,762.80ല്‍ വ്യാപാരം ആരംഭിച്ചു. വീണ്ടും താഴ്ന്ന് 22,704.70ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 22,685.40 വരെ താണു. ഫാര്‍മ, മെറ്റല്‍, മീഡിയ മേഖലകള്‍ നേട്ടത്തില്‍ അവസാനിച്ചു. മറ്റെല്ലാ മേഖലകളും നഷ്ടത്തില്‍ അവസാനിച്ചു. ധനകാര്യ സേവനങ്ങള്‍, ബാങ്കുകള്‍, ഐ.ടി, റിയല്‍ എസ്റ്റേറ്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 996 ഓഹരികള്‍ ഉയര്‍ന്നു, 1469 ഓഹരികള്‍ ഇടിഞ്ഞു, 141 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ നേട്ടം ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്, ഡിവിസ് ലാബ്, നെസ്ലെ എന്നിവയ്ക്കായിരുന്നു. കൂടുതല്‍ നഷ്ടം എച്ച്.ഡി.എഫ്.സി ലൈഫ്, എസ്.ബി.ഐ ലൈഫ്, ടാറ്റാ കണ്‍സ്യൂമര്‍, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയ്ക്കാണ്.
നിഫ്റ്റി ഇടക്കാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റിക്ക് 22,700 ലെവലില്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നിലനിന്നാല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 22,800 ആണ്. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,700 -22,600 -22,800
പ്രതിരോധം 22,800 -22,900 -23,000
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,250 -21750
പ്രതിരോധം 22,800 -23,300.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 640.80 പോയിന്റ് നഷ്ടത്തില്‍ 48,501.35ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.
ഈ പാറ്റേണ്‍ താഴ്ന്ന പ്രവണതയുടെ തുടര്‍ച്ച സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 48,250ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താല്‍ വരും ദിവസങ്ങളിലും നെഗറ്റീവ് ട്രെന്‍ഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 48,750 ആണ്. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
48,400 -48,125 -47,850
പ്രതിരോധ നിലകള്‍
48,750 -49,000 -49,300.
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 48,250 -47,000.
പ്രതിരോധം 49,500 -50,600.
48,400 -48,125 -47,850
പ്രതിരോധ നിലകള്‍
48,750 -49,000 -49,300.
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 48,250 -47,000.
പ്രതിരോധം 49,500 -50,600.
Next Story
Videos