സാങ്കേതിക വിശകലനം: ഓഹരിവിപണി ബുള്ളിഷ് സൂചനകളാണോ നല്‍കുന്നത്?
ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന സാങ്കേതിക വിശകലനം
സാങ്കേതിക വിശകലനം
(ഡിസംബര്‍ എട്ടിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി 18,609.35 ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. 18,500 ന് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് മൊമെന്റം തുടരും.
നിഫ്റ്റി 48.85 പോയിന്റ് (0.26%) ഉയര്‍ന്ന് 18,609.35 ലാണ് ക്ലോസ് ചെയ്തത്. രാവിലെ നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 18,570.80 ല്‍ വ്യാപാരം ആരംഭിച്ചു. പിന്നീട് 18,536-18,625 എന്ന ട്രേഡിംഗ് ബാന്‍ഡില്‍ നീങ്ങി. ബാങ്ക്, മീഡിയ, മെറ്റല്‍, ധനകാര്യ സേവനങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഫാര്‍മ, റിയല്‍റ്റി, ഐടി എന്നിവ നഷ്ടത്തിലായി. 1065 ഓഹരികള്‍ ഉയര്‍ന്നു, 1100 എണ്ണം ഇടിഞ്ഞു, 162 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
നേരിയ നെഗറ്റീവ് പ്രവണതയാണ് മൊമെന്റം സൂചകങ്ങള്‍ കാണിക്കുന്നത്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുമ്പത്തെ മെഴുകുതിരിയുടെ ഉള്ളില്‍ ക്ലോസ് ചെയ്തു. ഇത് ഒരു ബുള്ളിഷ് ഹറാമി പാറ്റേണ്‍ പോലെ കാണപ്പെടുന്നു. ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നത് ബെയറിഷ് ട്രെന്‍ഡ് മാറുന്നു എന്നാണ്. സ്ഥിരീകരണത്തിനു, വരും ദിവസങ്ങളില്‍, സൂചിക ഹറാമി പാറ്റേണിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തണം. നിഫ്റ്റിക്ക് 18,500-ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കില്‍, ഹ്രസ്വകാല ട്രെന്‍ഡ് താഴേക്ക് തിരിയാം.
പിന്തുണ - പ്രതിരോധ നിലകള്‍
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 18,550-18,500-18,450
റെസിസ്റ്റന്‍സ് ലെവലുകള്‍
18,620-18,670 -18,720 (15 മിനിറ്റ് ചാര്‍ട്ടുകള്‍)
യുഎസ് വിപണി നല്ല ഉയരത്തില്‍ ക്ലോസ് ചെയ്തു, എന്നാല്‍ യൂറോപ്യന്‍ വിപണികള്‍ സമ്മിശ്രമായിരുന്നു. ഏഷ്യന്‍ വിപണികളില്‍ രാവിലെ നല്ല നിലയിലാണ്. എസ്ജിഎക്സ് നിഫ്റ്റി 18,797 ലെവലിലാണ് വ്യാപാരം. ഇത് മുന്‍ ക്ലോസിംഗിനേക്കാള്‍ ഉയര്‍ന്നതാണ്. നിഫ്റ്റി ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങാം. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ 1,131.67േ കോടിയുടെ ഓഹരികള്‍ വിറ്റു, എന്നാല്‍ സ്വദേശി സ്ഥാപനങ്ങള്‍ 772.29 കോടിയുടെ ഓഹരികള്‍ വാങ്ങി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - സമാഹരണം
ബാങ്ക് നിഫ്റ്റി 498.15 പോയിന്റ് ഉയര്‍ന്ന് 43,596.90 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ ഒരു ദുര്‍ബല പ്രവണത സൂചിപ്പിക്കുന്നു, സൂചിക ദൈനംദിന ചാര്‍ട്ടില്‍ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി ഉയര്‍ന്ന നിലവാരത്തിന് സമീപം ക്ലാേസ് ചെയ്തു. സൂചിക 43,640 ലെവലിന് മുകളില്‍ നീങ്ങുകയാണെങ്കില്‍, കൂടുതല്‍ പോസിറ്റീവ് നീക്കങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 43,000 ആണ്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടരുന്നിടത്തോളം കാലം ബുള്ളിഷ് ആക്കം തുടരും.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 43,500-43,350-42,200
റെസിസ്റ്റന്‍സ് ലെവലുകള്‍ 43,540-43,800-44,000 (15 മിനിറ്റ് ചാര്‍ട്ടുകള്‍)