ഫാന്റസി ഗെയിമിംഗ് ആപ്പിലൂടെ ക്രിപ്‌റ്റോ വ്യാപാരം പഠിക്കാം

യഥാര്‍ത്ഥത്തില്‍ പണം മുടക്കാതെ ക്രിപ്‌റ്റോ നിക്ഷേപവും വ്യാപാരവും പഠിക്കാനുള്ള ഗെയിമിംഗ് പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുകയാണ് ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നോ ലോഡ്ര്‍ ഐ ടി സര്‍വീസ്. ക്രിപ്‌റ്റോ ട്രേഡിങ്ങും ഫാന്റസിയിലും ഇടകലര്‍ത്തിയാണ് ഗെയിമിംഗ് ആപ്പിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ക്രിപ്‌റ്റോ ട്രേഡിംഗ് അറിയാതെ വ്യാപാരം നടത്തുന്നവര്‍ക്ക് കനത്ത നഷ്ടം സംഭവിക്കാറുണ്ട്. നഷ്ട സാധ്യതയില്ലാതെ ക്രിപ്‌റ്റോ വ്യപാരം പഠിക്കാന്‍ ഗെയിമിംഗ് ആപ്പ് അവസരം നല്‍കുന്നു. ക്രിപ്‌റ്റോ വ്യാപാരവും സാങ്കേതിക ഘടന അറിയാവുന്നവരാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഈ ഗെയിമിലൂടെ ലാഭവും നഷ്ടവും എങ്ങനെ ഉണ്ടാകുന്നു എന്ന് മനസിലാക്കാന്‍ സാധിക്കും.
ക്രിപ്‌റ്റോ ട്രേഡിംഗ് ഏവര്‍ക്കും പഠിച്ച് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് തെളിയിക്കാനാണ് ടെക്നോ ലോഡര്‍ കമ്പനി ആപ്പ് പുറത്തിറക്കിയത്. ഈ പ്ലാറ്റഫോമില്‍ മത്സരങ്ങള്‍ ഉണ്ടാകും. അതിലൂടെ പഠിതാക്കള്‍ തമ്മില്‍ ലാഭം ഉണ്ടാക്കുന്നതില്‍ മത്സരിക്കാനും അതിലൂടെ ക്രിപ്‌റ്റോ വ്യാപാരത്തെ കുറിച്ച് കൂടുതല്‍ അറിവ് നേടാനും സാധിക്കും.
നിലവില്‍ വെബ്ആപ്പായി വികസിപ്പിച്ചിരിക്കുന്ന ഗെയിമിന് ട്രേഡ് ദെ ഗെയിംസ് എന്നാണ് അറിയപ്പെടുന്നത്. ഉടന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐട്യൂണ്‍ സിലും മൊബൈല്‍ ആപ്പ് ലഭ്യമാകുമെന്ന് കമ്പനി സീ ഇ ഒ വിപിന്‍ കുമാര്‍ അറിയിച്ചു.


Related Articles
Next Story
Videos
Share it