സോവറിന്‍ ഗോള്‍ഡ് ബോണ്ട് സബ്‌സ്‌ക്രിപ്ഷന്‍ ഇന്നുമുതല്‍; നിക്ഷേപം നടത്തും മുമ്പ് അറിയേണ്ട കാര്യങ്ങള്‍

ഗോള്‍ഡ് ബോണ്ടുകളുടെ നാലാം ഘട്ട സബ്‌സ്‌ക്രിപ്ഷന്‍ ആണ് ഇന്നു തുടങ്ങുന്നത്. സ്വര്‍ണ വില കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ അറിയേണ്ട ചില സോവറിന്‍ ബോണ്ട് വസ്തുതകള്‍.

Gold soverign bonds open for subscrption
-Ad-

സ്വര്‍ണം മൂല്യത്തില്‍ 20 ശതമാനം വരെ നേടിയ ഈ വര്‍ഷത്തില്‍ സോവറിന്‍ ബോണ്ടുകള്‍ക്കും തിളക്കം കൂടുകയാണ്. സുരക്ഷിതമായ സ്വര്‍ണം നിക്ഷേപിക്കാവുന്ന മികച്ച മാര്‍ഗമെന്ന നിലയിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെ(എസ്ജിബി) തെരഞ്ഞെടുക്കാറുള്ളത്. സ്വര്‍ണ്തതിന്റെ ആഭ്യന്തര വിലകള്‍ പുതിയ ഉയരങ്ങളിലെത്തുന്ന സമയത്താണ് സര്‍ക്കാര്‍ സ്വര്‍ണ്ണ ബോണ്ടുകള്‍ ഇറക്കുന്നത്. ഫ്യൂച്ചേഴ്‌സ് വിപണിയില്‍ സ്വര്‍ണ വില 10 ഗ്രാമിന് 48,982 രൂപയിലെത്തി. സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഗ്രാമിന് ഇത്തവണ 4,852 രൂപയും ഡിജിറ്റല്‍ സബ്‌സ്‌ക്രിപ്ഷന്‍ നേടുന്നവര്‍ക്ക് 4802 രൂപയുമായിരിക്കും.

4492 രൂപയില്‍ ഒരു ഗ്രാം സ്വര്‍ണ വില നില്‍ക്കുന്ന ദിവസം എന്താണ് ബോണ്ടുകള്‍ക്ക് അല്‍പ്പം കൂടുതല്‍ എന്നുപറയാം. 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിനായി ഇന്ത്യാ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന്‍ ലിമിറ്റഡ് പ്രസിദ്ധീകരിച്ച സ്വര്‍ണ്ണത്തിന്റെ അവസാന ക്ലോസിംഗ് വിലയെ അടിസ്ഥാനമാക്കിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ പത്താം തീയതി ക്ലോസ് ചെയ്യുന്ന നാലാംഘട്ട സബ്‌സ്‌ക്രിപ്ഷന്റെ ഇഷ്യു തീയതി ജൂലൈ 14 ആണ്. ഇതാ നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍.

 • സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴിയും ബോണ്ടുകളുടെ വ്യാപാരം നടത്താം.
 • ഗോള്‍ഡ് ബോണ്ടുകള്‍ക്ക് രാജ്യത്തെവിടെയും ഒരേ വിലയായിരിക്കും.
 • ബോണ്ടുകളില്‍ അനുവദനീയമായ ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വര്‍ണമാണ്.
 • നാല് കിലോഗ്രാം വരെ സ്വര്‍ണം നിക്ഷേപിക്കാന്‍ വ്യക്തികള്‍ക്ക് അവസരമുണ്ട്.
 • നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ടുകള്‍ 2.50% വാര്‍ഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
 • ബോണ്ട് ഉള്ളവരെ പലിശ വരിക്കാരുടെ വരുമാനത്തില്‍ ചേര്‍ക്കുകയും അതിനനുസരിച്ച് നികുതി ഏര്‍പ്പെടുത്തുകയും ചെയ്യും.
 • ബോണ്ടുകള്‍ക്ക് മെച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും നിക്ഷേപകര്‍ക്ക് അഞ്ചാം വര്‍ഷത്തിന് ശേഷം പിന്‍വലിക്കാന്‍ അവസരമുണ്ട്.
 • മെച്യൂരിറ്റി സമയത്ത് മൂലധന നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അത് നികുതി രഹിതമാണ്.
 • ബോണ്ട് പണമാക്കി മാറ്റുമ്പോഴും ഐബിജെഎ ലിമിറ്റഡിന്റെ മുന്‍ മൂന്ന് ദിവസത്തെ ക്ലോസിംഗ് വിലയുടെ ശരാശരി തന്നെയാകും ലഭിക്കുക.
 • വായ്പകള്‍ക്ക് ഈടായി ഈ ബോണ്ടുകള്‍ നല്‍കാം.
 • സ്വര്‍ണാഭരണങ്ങള്‍, ഗോള്‍ഡ് ഇടിഎഫ് ,ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here