ജുന്‍ജുന്‍വാല വിറ്റഴിച്ചതോടെ ഇടിവിലേക്ക്, പിന്നീട് ഉയര്‍ന്ന് പൊങ്ങി ഈ ഓഹരി
രാകേഷ് ജുന്‍ജുന്‍വാല ഓഹരിനിക്ഷേപം കൂടുതല്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ബിഎസ്ഇയില്‍ ക്ഷീണത്തിലായ ഡെല്‍റ്റ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്നുണര്‍വോടെ മുന്നേറുന്നു. ഓഹരികള്‍ വ്യാഴാഴ്ച ബിഎസ്ഇയില്‍ 3 ശതമാനത്തിലധികം ഇടിഞ്ഞ് 162. 10 രൂപയായിരുന്നു. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായിരുന്നു ഇത്.
ഇന്ന്(വെള്ളിയാഴ്ച) ഡെല്‍റ്റ കോര്‍പ്പ് ഓഹരികളുടെ ഗതി മാറിമറിഞ്ഞു. ഗ്രൂപ്പിന്റെ കീഴിലുള്ള ഉപസ്ഥാപനം ടെക് ഗെയിമിംഗ് (ഡിജിഎല്‍) ഐപിഓയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (ഡിആര്‍എച്ച്പി) ഫയല്‍ ചെയ്തതാണ് കാരണം. ഇതിനെത്തുടര്‍ന്ന്, ദുര്‍ബലമായ വിപണിയില്‍ വെള്ളിയാഴ്ചത്തെ ഇന്‍ട്രാ ഡേ ട്രേഡില്‍ ഡെല്‍റ്റ കോര്‍പ്പറേഷന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 9 ശതമാനം ഉയര്‍ന്ന് 179.25 രൂപയിലെത്തി.
ഡെല്‍റ്റ കോര്‍പ്പറേഷന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഡിജിഎല്‍. അത്‌കൊണ്ട്തന്നെ പുതിയ മാറ്റം വിപണിയില്‍ പോസിറ്റീവായ ഫലങ്ങള്‍ കാഴ്ചവച്ചു. DGLന്റെ IPO യില്‍ 300 കോടി രൂപ വരെയുള്ള ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ ഒപുതിയ ഇഷ്യൂവും കമ്പനിയുടെ കൈവശമുള്ള 250 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയില്‍ (OFS) എന്നിവയും ഉള്‍പ്പെടുന്നു.
രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ജൂണ്‍ 1 നും ജൂണ്‍ 10 നും ഇടയില്‍ ഡെല്‍റ്റ കോര്‍പ്പില്‍ 60 ലക്ഷം ഓഹരികള്‍ ആണ് വിറ്റത്. ഇത് കമ്പനിയുടെ മൊത്തം ഇഷ്യൂ ചെയ്തതും അടച്ചതുമായ മൂലധനത്തിന്റെ 2.24% വരും.
ഏറ്റവും ഒടുവിലത്തെ എക്സ്ചേഞ്ച് ഫയലിംഗ് വിവരങ്ങള്‍ പ്രകാരം, ജൂണ്‍ 13-നും ജൂണ്‍ 14-നും ഇടയില്‍ അവര്‍ വീണ്ടും കമ്പനിയിലെ 15 ലക്ഷം ഓഹരികള്‍ കൂടി വിറ്റു, അതായത് 0.56% കൂടി. ഇവര്‍ക്ക് ആകെ 90 ലക്ഷം ഡെല്‍റ്റ കോര്‍പ്പറേഷന്‍ ഓഹരികള്‍ ആമ് നിലവിലുള്ളത്. ഇത് കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ 3.3 % ആണ്.