Begin typing your search above and press return to search.
ജുന്‍ജുന്‍വാല നിക്ഷേപിച്ച ഈ കേരള സ്‌റ്റോക്കിന് വില 104 രൂപ; പ്രതീക്ഷയര്‍പ്പിച്ച് വിദഗ്ധര്‍
രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയിട്ടുള്ള കേരളത്തില്‍ നിന്നുള്ള ഈ ബാങ്കിംഗ് ഓഹരി ഈയടുത്ത് ഒരു ബ്രെയ്ക്ക് ഔട്ട് നടത്തി. ദീര്‍ഘകാലനിക്ഷേപത്തിനായി നോക്കുന്നവര്‍ക്ക് ഈ ഓഹരി വാങ്ങാം എന്ന നിലയില്‍ 'ബയ്' ടാഗ് നല്‍കിയിരിക്കുകയാണ് ഈ ഓഹരിക്കിപ്പോള്‍ വിദഗ്ധര്‍. ഫെഡറല്‍ ബാങ്കാണ് ബിഗ് ബുള്ളിന്റെ ഓഹരികളിലെ ഒരു ബുള്ളിഷ് ഓഹരി.
ഈ ബ്രേക്ക്ഔട്ട് ക്ലോസിംഗ് അടിസ്ഥാനത്തിലായിരുന്നു. ബാങ്ക് അതിന്റെ Q3 FY22 പ്രവര്‍ത്തന ഫലങ്ങളില്‍ മികച്ച നേട്ടങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ മാര്‍ക്കറ്റ് എസ്റ്റിമേറ്റുകളെ മറികടന്നതിനാല്‍ തന്നെ സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധര്‍ ഫെഡറല്‍ ബാങ്ക് ഓഹരികളില്‍ വളരെയധികം ബുള്ളിഷ് ആയി കണക്കാക്കുന്നു.
ഇപ്പോള്‍ ( ഫെബ്രുവരി 10) 104.50 രൂപയില്‍ നിക്കുന്ന ഓഹരി താമസിയാതെ 115-120 രൂപ ലെവലിലേക്ക് ഉയരുമെന്ന് ദേശീയ തലത്തിലെ ചില വിദഗ്ധ റിപ്പോര്‍ട്ടുകള്‍. മിഡ്-ടേം നിക്ഷേപകര്‍ക്ക് അടുത്ത ആറ് മാസത്തില്‍ ഓഹരി വില ഒന്നിന് 144 രൂപ വരെ പ്രതീക്ഷിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
അടുത്തിടെ പ്രഖ്യാപിച്ച ത്രൈമാസ ഫലങ്ങളില്‍ 5.20 ബില്യണ്‍ അറ്റാദായമാണ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. ഫലങ്ങള്‍ പുറത്തുവന്ന ഏകദേശം രണ്ടാഴ്ചയ്ക്ക് ഏകദേശം 100 രൂപയില്‍ നിന്നും 102-ല്‍ ബ്രേക്ക്ഔട്ട് നല്‍കാന്‍ സ്റ്റോക്ക് കഴിഞ്ഞു, ഇന്ന് 104 രൂപയ്ക്ക് മേലെയാണ് ഫെഡറല്‍ ബാങ്ക് ഓഹരി വില.
Next Story
Videos