ഇ-കൊമേഴ്‌സ് പ്രഖ്യാപനം വന്നപ്പോള്‍ കഥമാറി; 34 രൂപയില്‍ നിന്നും 96.30 രൂപ വരെ ഉയര്‍ന്ന് ഒരു കുഞ്ഞന്‍ ഓഹരി

മൈക്രോ ക്യാപ് ഓഹരി മള്‍ട്ടിബാഗ്ഗര്‍ ആയത് ഇ-കൊമേഴ്‌സ് രംഗത്തേക്കുള്ള പദ്ധതികള്‍ ആരംഭിച്ചതിനു ശേഷമാണ്. നിക്ഷേപകര്‍ നോക്കി നില്‍ക്കെ കഴിഞ്ഞ രണ്ടുമാസത്തില്‍ ഈ ഓഹരികള്‍ 34 രൂപയില്‍ നിന്നും 96 രൂപവരെയാണ് ഉയര്‍ന്നത്. എന്‍എസ്ഇ മൈക്രോ ക്യാപ് പ്ലാറ്റ്‌ഫോമില്‍ അതിന്റെ കഴിഞ്ഞ 52 ആഴ്ചയിലെ റെക്കോര്‍ഡ് നേട്ടവുമായാണ് കമ്പനി മുന്നോട്ട് പോകുന്നത്. വെറും 89 കോടി രൂപ വിപണി മൂല്യമുള്ള മൈക്രോ ക്യാപ് ഓഹരി ക്ഷിതിജ് പോളിലൈന്‍ ആണ്.

കമ്പനി ഓഹരികളുടെ കഴിഞ്ഞ 52 ആഴ്ചത്തെ ട്രേഡിംഗ് എടുത്താല്‍ ഏറ്റവും കുറഞ്ഞ ഓഹരി മൂല്യം 25.40 രൂപയാണ്. എന്‍എസ്ഇ ലിസ്റ്റ് ചെയ്ത മൈക്രോക്യാപ് സ്റ്റോക്ക് ഇന്ന് ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നാണ്. മൈക്രോക്യാപ് കമ്പനി ഇ-കൊമേഴ്സ് ഡൊമെയ്നിലേക്ക് കടക്കുമെന്നും ഉല്‍പ്പന്ന ശ്രേണി വര്‍ധിപ്പിക്കുന്നതിനായി വിവിധ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നും തിങ്കളാഴ്ച കമ്പനി പ്രഖ്യാപിച്ചു.
2022 സെപ്റ്റംബര്‍ 12-ന് എക്സ്ചേഞ്ച് ഫയലിംഗിലൂടെയാണ് ഇ-കൊമേഴ്സ് സെഗ്മെന്റിലേക്ക് കടക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ചത്തെ സെഷനിലാണ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലെത്തിയത്. എന്‍എസ്ഇയില്‍ ഓഹരി ഒന്നിന് 87.40 എന്ന പുതിയ ഉയര്‍ന്ന നിലയിലേക്ക് എത്തിയെങ്കിലും ഇപ്പോള്‍ നൂറിലേക്കാണ് കുതിപ്പ് തുടരുന്നത്.
വെബ്സൈറ്റ് വികസിപ്പിക്കുക, മറ്റ് ഇ-പ്ലാറ്റ്ഫോമില്‍ വില്‍പ്പന നടത്തുക, വേഗത്തിലുള്ള ഡെലിവറിക്കായി സ്റ്റോറുകള്‍ തുറക്കുക, മറ്റ് വെണ്ടര്‍മാരുമായും ഓഫ്ലൈന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോമുകളുമായും വിതരണക്കാരുമായും ടൈ-അപ്പ് ഉണ്ടാക്കുക തുടങ്ങി സാധ്യമായ എല്ലാ ഡിജിറ്റല്‍, ഓഫ്‌ലൈന്‍ മോഡുകളിലൂടെയും വരുമാനം വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യം.
സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഓഫീസുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പ്രിന്ററുകളും അത്തരം ഉല്‍പ്പന്നങ്ങളും നല്‍കിക്കൊണ്ട് തങ്ങളുടെ ഉല്‍പ്പന്ന ശ്രേണി വര്‍ധിപ്പിക്കുന്നതിനുള്ള അജണ്ടയിലാണ് ബോര്‍ഡ്.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Related Articles
Next Story
Videos
Share it