63 രൂപയില്‍ നിന്ന് 1426 രൂപയിലേക്കുയര്‍ന്ന് മള്‍ട്ടിബാഗ്ഗര്‍ ഓഹരി

ഓഹരിസൂചികകള്‍ ചാഞ്ചാട്ടത്തിലാണെങ്കിലും സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ പലതും ഓഹരി നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിക്കുന്നതായിട്ടാണ് കാണുന്നത്. ഇതാ ആ കൂട്ടത്തിലേക്ക് ഒരു ഓഹരി കൂടി, ജെന്‍സോള്‍ എന്‍ജിനീയറിംഗ് ലിമിറ്റഡ്.

മള്‍ട്ടി ബാഗ്ഗര്‍ കഴിഞ്ഞ വര്‍ഷം 2021 സെപ്റ്റംബര്‍ 27-ലെ 67.88-ല്‍ നിന്ന് ഇന്നത്തെ വിപണി വിലയിലേക്ക് ഓഹരിയെത്തിയപ്പോള്‍ 2027 ശതമാനം നേട്ടമാണ് സമ്മാനിച്ചത്. നിലവില്‍ 1412 രൂപയ്ക്കാണ് ട്രേഡിംഗ് തുടരുന്നതെങ്കിലും സെപ്റ്റംബര്‍ ഒന്നിന് 1975 രൂപയില്‍ എത്തിയിരുന്നു.

ആറ് മാസം മുമ്പ് സ്റ്റോക്കില്‍ ഒരു ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയിരുന്നെങ്കില്‍ ഈ കാലയളവില്‍ സ്റ്റോക്കിന്റെ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ 376.38% ആയതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അഞ്ച് ലക്ഷത്തിലേറെ റിട്ടേണ്‍ ലബിക്കുമായിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ, സ്റ്റോക്ക് 22.39% ഇടിവിലും എത്തിയിരുന്നു. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് ദിവസങ്ങളില്‍ 15.00% ആണ് ഓഹരിവില ഇടിഞ്ഞത്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച ഓഹരിയില്‍ മൂന്നു വര്‍ഷം മുന്‍പ് ഒരു ലക്ഷം രൂപ നിക്ഷേപിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ ആ തുക 22 ലക്ഷമാകുമായിരുന്നു.

(ഇതൊരു ഓഹരി നിര്‍ദേശമല്ല)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it