കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

പവന് വീണ്ടും 37000 കടന്നു മുകളിലേക്ക്

-Ad-

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 37200 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4650 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയ്ക്കാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. പവന് 36800 രൂപയായിരുന്നു ഇന്നലെ വരെ സ്വര്‍ണവില. സെപ്റ്റംബര്‍ 24ന് പവന് 36720 രൂപയായിരുന്നു. കേരളത്തില്‍ സ്വര്‍ണത്തിന് കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായാണ് ഇതിനെ കണക്കാക്കുന്നത്. കേരളത്തിലെ റീട്ടെയ്ല്‍ സ്വര്‍ണവിപണിയില്‍ ഓണ ദിനങ്ങളില്‍ ഉണ്ടായിരുന്ന സെയ്ല്‍സ്് താഴേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരങ്ങളില്‍ എത്തിയ ഓഗസ്റ്റ് 7 ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ഗ്രാമിന് 6,000 രൂപ ഇടിവ് രേഖപ്പെടുത്തി. 56,200 രൂപയായിരുന്നു ഓഗസ്റ്റ് ഏഴിന് 10 ഗ്രാമിന്റെ വില. ആഗോള സമ്പദ്വ്യവസ്ഥയിലെ വെല്ലുവിളികള്‍ കണക്കിലെടുത്താണ് സ്വര്‍ണ്ണ വില നിലവില്‍ കുറഞ്ഞിരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ സെഷനിലെ ശക്തമായ നേട്ടത്തിന് ശേഷം വീണ്ടും സ്വര്‍ണ വിലയില്‍ നേരിയ പുരോഗതി. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.1 ശതമാനം ഉയര്‍ന്ന് 50,190 രൂപയായി ഉയര്‍ന്നു. വെള്ളി ഫ്യൂച്ചറുകള്‍ 0.5 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 60,730 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍, സ്വര്‍ണ വില 1% അഥവാ 502 രൂപ ഉയര്‍ന്നിരുന്നു. വെള്ളി വില 2.3 ശതമാനം ഉയര്‍ന്നിരുന്നു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here