മാറ്റമില്ലാതെ കേരളത്തിലെ സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയിലാണ് ഇന്നും സ്വര്‍ണവ്യാപാരം നടക്കുന്നത്. പവന് 44,440 രൂപയും ഗ്രാമിന് 5,555 യുമാണ് ഇന്നത്തെ സ്വര്‍ണവില.

വ്യാഴം വെള്ളി ശനി ദിവസങ്ങളിലായി സ്വര്‍ണവില 560 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച 44,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണവില ഇന്ന് 4,610 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 76 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയായി തുടരുന്നു.

Related Articles
Next Story
Videos
Share it