Begin typing your search above and press return to search.
ചെലവുകളെ കുറിച്ച് മനസ്സിലാക്കൂ, ലാഭം കൂടും
കോവിഡിന് ശേഷം ചില മേഖലകളിലെ സംരംഭകര്‍ക്ക് അവരുടെ സംരംഭം ബ്രേക്ക് ഈവന്‍ ആണെങ്കിലും ലാഭം വര്‍ധിപ്പിക്കാനാവുന്നില്ല. പരമാവധി ശേഷി വര്‍ധിപ്പിച്ചിട്ടും ഇതു തന്നെ സ്ഥിതി. പലപ്പോഴും ഈ സ്ഥിതിക്ക് കാരണം പ്രത്യക്ഷമായതും പരോക്ഷമായതുമായ ചെലവുകളെ കുറിച്ചുള്ള അജ്ഞതയാണ്.
ഇതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
ഈ പ്രശ്‌നം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് ഈ സ്ഥിതി നേരിടുന്ന, ഫര്‍ണിച്ചര്‍ നിര്‍മാണ സംരംഭകന്റെ ലളിതമായ ഒരുദാഹരണമെടുക്കാം.
ഫര്‍ണിച്ചര്‍ നിര്‍മാണത്തിനുള്ള പ്രധാന ചെലവ്, ഫിഗര്‍ ഒന്നില്‍ നല്‍കിയിരിക്കുന്ന പ്രതിമാസ ലാഭനഷ്ട കണക്കില്‍ കാണിച്ചിരിക്കുന്നതു പോലെ മെറ്റീരിയല്‍സും തൊഴിലാളികള്‍ക്കുള്ള കൂലിയുമാണ്.
Figure 1: Monthly P&L of Furniture Manufacturer - Direct/Indirect Co-ts
ഫിഗര്‍ ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ നിലവില്‍ ബ്രേക്ക് ഈവന്‍ നിലയിലാണ് ഈ സംരംഭം.
ലാഭനഷ്ട കണക്കില്‍ (P & L) ബിസിനസിലെ പ്രത്യക്ഷവും പരോക്ഷവുമായ ചെലവുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉല്‍പ്പന്ന നിര്‍മാണത്തില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാവുന്ന വേതനം, മെറ്റീരിയല്‍സ് തുടങ്ങിയ നേരിട്ടുള്ള ചെലവുകളാണ് പ്രത്യക്ഷ ചെലവുകള്‍. നേരേ മറിച്ച്, പരോക്ഷ ചെലവുകളെന്നാല്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാവാത്ത ഉല്‍പ്പാദനത്തില്‍ നേരിട്ട് ബന്ധമില്ലാത്ത വാടക, ഓഫീസ് ശമ്പളം തുടങ്ങിയവയാണ്.
സാധാരണഗതിയില്‍ ഒരു സംരംഭകന്‍ പ്രത്യക്ഷ-പരോക്ഷ ചെലവുകള്‍ പരിഗണിച്ച് തന്റെ ഉല്‍പ്പന്നത്തിന് താഴെ കൊടുത്തിരിക്കുന്ന വിധത്തിലാണ് വില കണക്കാക്കുക.
പ്രത്യക്ഷ ചെലവുകള്‍
മെറ്റീരിയല്‍സ് - 10,000 രൂപ
തൊഴില്‍- മെറ്റീരിയല്‍സിന്റെ 50 ശതമാനം, 5000 രൂപ
ആകെ പ്രത്യക്ഷ ചെലവുകള്‍= 15000 രൂപ
പരോക്ഷ ചെലവുകള്‍
ഓഫീസ് ചെലവുകള്‍- പ്രത്യക്ഷ ചെലവുകളുടെ 33 ശതമാനം- 5000 രൂപ
ആകെ പരോക്ഷ ചെലവ്: 5000 രൂപ
ആകെ ചെലവ് = ആകെ പ്രത്യക്ഷ ചെലവുകള്‍ + ആകെ പരോക്ഷ ചെലവുകള്‍ = 15000 രൂപ + 5000 രൂപ = 20000 രൂപ
ലാഭം
ലാഭം- ആകെ ചെലവിന്റെ 20 ശതമാനം- 4000
തീരുമാനിച്ചിരിക്കുന്ന വില = ആകെ ചെലവ് + ലാഭം = 20000 രൂപ + 4000 രൂപ = 24000 രൂപ
ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ കടുപ്പമേറിയ സാമ്പത്തിക സ്ഥിതിയില്‍ വിപണി, ഈ കോസ്റ്റിംഗ് മെത്തേഡ് ഉപയോഗിച്ചുള്ള 24,000 രൂപയെന്ന വില സ്വീകരിക്കാന്‍ കൂട്ടാക്കണമെന്നില്ല. സത്യത്തില്‍, വിപണി 18000 രൂപ മാത്രമേ സ്വീകരിക്കാന്‍ തയാറാകൂ. എന്നാലത് ആകെ ചെലവിനേക്കാള്‍ കുറഞ്ഞ തുകയായതിനാല്‍ നഷ്ടം വരുത്തിവെക്കുമെന്ന് കരുതി സംരംഭകന്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനും തയാറാവില്ല.
അതുകൊണ്ട്, സംരംഭകന് മിച്ചമുള്ള ഉല്‍പ്പാദനശേഷി വിനിയോഗിച്ച് ഉല്‍പ്പാദനം നടത്തിയിട്ടും വില്‍പ്പന കൂട്ടാന്‍ കഴിഞ്ഞിരുന്നില്ല.
ഇത്തരത്തിലുള്ള കോസ്റ്റിംഗ് മെത്തേഡിന്റെ വലിയ പ്രശ്‌നം, പ്രത്യക്ഷ ചെലവുകളില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെന്നും പരോക്ഷ ചെലവുകള്‍ മാറ്റമില്ലാത്തതാണെന്നും സംരംഭകന്‍ കരുതുന്നുവെന്നതാണ്.
അത് എല്ലായ്‌പ്പോഴും ശരിയല്ല. പല അനുഭവങ്ങളിലും ഏതാനും പ്രത്യക്ഷ ചെലവുകള്‍ സ്ഥിരമാക്കാനാകും- ഉദാഹരണത്തിന് തൊഴിലാളികളുടെ എണ്ണം അതേനിലയില്‍ നിര്‍ത്തി ഉല്‍പ്പാദനം നേരിയ തോതില്‍ വര്‍ധിപ്പിച്ചാലും ലേബര്‍ ചെലവുകള്‍ സ്ഥിരമാണ്.
തൊഴിലാളികള്‍ക്ക് പ്രതിമാസ ശമ്പളമായിട്ടാണ് നല്‍കുക എന്നതാണിതിന് കാരണം. സ്ഥിരവും അസ്ഥിരവുമായ ചെലവുകള്‍ ഉള്‍പ്പെടുത്തി പ്രതിമാസ ലാഭനഷ്ട കണക്ക് പുനഃക്രമീകരിച്ച് നോക്കാം. ഇവിടെ ഉല്‍പ്പാദകന്‍ ശേഷിയുടെ 60 ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും അതേ തൊഴിലാളികളെ വെച്ച് അദ്ദേഹത്തിന് ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനാകുമെന്നും കരുതുക.
Figure 2: Monthly P&L of Furniture Manufacturer - Variable/Fixed കോറസ്
സ്ഥിരവും അസ്ഥിരവുമായ ചെലവുകള്‍ പരിഗണിച്ച് സംരംഭകന്‍ തന്റെ ഉല്‍പ്പന്നത്തിന് കണക്കാക്കുന്ന വില താഴെ
തീരുമാനിച്ചിരിക്കുന്ന വില
വില : 18000 രൂപ
ആകെ വില: 18000 രൂപ
അസ്ഥിരമായ ചെലവ്
മെറ്റീരിയല്‍സ്; 10000 രൂപ
ആകെ അസ്ഥിരമായ ചെലവ്: 10000 രൂപ
മൊത്ത ലാഭം
മൊത്തലാഭം= നിശ്ചയിച്ച വില - അസ്ഥിര ചെലവ് = 18000 രൂപ - 10000 രൂപ = 8000
ആകെ മൊത്ത ലാഭം = 8000 രൂപ
ഈ സംഭവത്തില്‍, സംരംഭകന് ഒരെണ്ണത്തിന് 8000 രൂപയെന്ന തരക്കേടില്ലാത്ത മൊത്തലാഭം ലഭിക്കുകയും ബാക്കി ചെലവുകള്‍ സ്ഥിരമാണെന്ന് അറിയുന്നതിനാല്‍ കൂടുതല്‍ ശേഷി ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പ്പന്നങ്ങളും 18,000 രൂപയ്ക്ക് വില്‍ക്കാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.
ഈ ഉല്‍പ്പന്നം 18000 രൂപ എന്ന നിരക്കില്‍ പ്രതിമാസം 50 എണ്ണം കൂടുതല്‍ വില്‍ക്കാന്‍ അദ്ദേഹത്തിനായി.
ഇങ്ങനെ ചെയ്യുന്നതിലൂടെ അദ്ദേഹത്തിന്റെ മാസലാഭം ഫിഗര്‍ നാലില്‍ കാണുന്നതു പോലെ 4 ലക്ഷം രൂപയായി വര്‍ധിച്ചു.
Figure 3: Monthly P&L of Furniture Manufacturer - Additional Sale
മുകളില്‍ കാണുന്ന ഉദാഹരണമെടുത്താല്‍ ഇത്തരമൊരവസ്ഥയില്‍ പ്രത്യക്ഷ-പരോക്ഷ ചെലവുകളെ കുറിച്ച് മനസ്സിലാക്കിയാല്‍ ഒരു സംരംഭകന് മാന്യമായൊരു ലാഭം ഉണ്ടാക്കാനാകുമെന്ന് കാണാം.
Next Story
Videos