വിജയ് കേഡിയയുടെ 'ബിഎസ്ഇ മേരി ജാന്‍ ഹോ തും' അവകാശം സ്വന്തമാക്കി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്

പ്രമുഖ നിക്ഷേപകനും കേഡിയ സെക്യൂരിറ്റിസിന്റെ എംഡിയുമായ വിജയ് കേഡിയയുടെ 'ബിഎസ്ഇ മേരി ജാന്‍ ഹോ തും' എന്ന ജിംഗിള്‍ ബോംബെ സ്‌റ്റോക്ക് എക്സ്ചേഞ്ച്‌ സ്വന്തമാക്കി(BSE). ഒരു രൂപയ്ക്കാണ് ജിംഗിള്‍ ഉപയോഗിക്കാനുള്ള അവകാശം സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് കേഡിയ നല്‍കിയത്.

രണ്ട് മിനിട്ടും 40 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ബിഎസ്ഇ മേരി ജാന്‍ ഹോ തും' എഴുതി ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് കേഡിയ തന്നെയാണ്. ബിഎസ്ഇയെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയ പതിമൂന്നാമത്തെ ഗാനമാണ് ബിഎസ്ഇ മേരി ജാന്‍ ഹോ തും.1989 ആദ്യമായി സബ് ബ്രോക്കറാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടത് മുതല്‍ എന്റെ ശബ്ദം ബിഎസ്ഇയുടെ ഭാഗമാകുന്നത് വരെയുള്ള ഈ യാത്ര മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്റെ ആദ്യ യുണീകോണ്‍, എന്റെ പാട്ട് ബിഎസ്ഇ വാങ്ങിച്ചു എന്നാണ് കേഡിയ ട്വീറ്റ് ചെയ്തത്. അവനവന്റെ സിനിമകളില്‍ എല്ലാരും നായകന്മാരാണ്. റിലീസ് തിയതിയില്‍ മാത്രമാണ് വ്യത്യാസം, എന്ന് പറഞ്ഞുകൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്. ആഗോള തലത്തില്‍ ജിംഗിള്‍ ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനുമുള്ള അവകാശമാണ് കേഡിയ ബിഎസ്ഇക്ക് നല്‍കിയത്. ജിംഗിളിന്മേള്‍ ഇനി മുതല്‍ അദ്ദേഹത്തിന് യാതൊരു വിധ അവകാശങ്ങളും ഉണ്ടാകില്ല.


Related Articles
Next Story
Videos
Share it