5000 രൂപയ്ക്കുള്ള 5 ജി ഫോണ്‍ ഉടന്‍ എത്തിക്കുമെന്ന് ജിയോ

ഇന്ത്യക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ സ്മാര്‍ട്ട് ഫോണുകളവതരിപ്പിക്കുന്നതിന്റെ ഭാഗമായി 5 ജി സ്മാര്‍ട്ട് ഫോണുകള്‍ ഉടന്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ജിയോ. നിലവില്‍ 2 ജി ഫോണുകളുപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കളിലേക്ക് 5 ജി സെവനങ്ങളെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. 5000 രൂപ വരുന്ന ഫോണുകളാകും ആദ്യഘട്ടത്തില്‍ വിപണിയില്‍ എത്തിക്കുക. പ്രാരംഭത്തില്‍ അയ്യായിരം രൂപയ്ക്കാകും വില്‍പ്പന നടക്കുകയെങ്കിലും വില്‍പ്പന വര്‍ധനവനുസരിച്ച് ഫോണുകളുടെ വില 2,500 മുതല്‍ 3,000 രൂപവരെയാക്കാനും സാധ്യതയുണ്ട്.

ലോകം 5ഏയുടെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ രാജ്യത്ത് ഇപ്പോഴും വലിയൊരു വിഭാഗം ആളുകളും 2ഏനെറ്റ്വര്‍ക്കില്‍ കുടുങ്ങി കിടക്കുകയാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനാകുന്നില്ലെന്നും43-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞിരുന്നു.

'5,000 രൂപയില്‍ താഴെ വിലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കാനാണ് ജിയോ ആഗ്രഹിക്കുന്നത്. വില്‍പ്പന വര്‍ധിപ്പിക്കുമ്പോള്‍ ഫോണുകളുടെ വില 2,500-3,000 രൂപ വരെയാകാമെന്നും കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ 5 ജി സ്മാര്‍ട്ട്ഫോണുകള്‍ 27,000 രൂപ മുതലാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നത്.

4 ജി മൊബൈല്‍ ഫോണുകള്‍ സൗജന്യമായി ഇന്ത്യന്‍ വിപണിയിലെത്തിച്ച ആദ്യത്തെ കമ്പനിയാണ് ജിയോ. 2017-ലാണ് ജിയോ ആദ്യമായി 1,500 രൂപ വിലയില്‍ ഫോണ്‍ അവതരിപ്പിച്ചത്. മൂന്നു വര്‍ഷത്തേക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയാണ് ഈ തുക അന്നു വാങ്ങിയിരുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞ് ജിയോ ഫോണ്‍ തിരിച്ചു നല്‍കുമ്പോള്‍ ഈ പൈസ തിരികെ ലഭിക്കും എന്നായിരുന്നു ഓഫര്‍. ഗ്രാമങ്ങളിലുള്ള ഉപയോക്താക്കളെ ഏറെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് ഈ ഓഫര്‍ കൊണ്ട് സാധിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it