അദാര്‍ പൂനാവാലയുടെ പുതിയ വീടിന് ഒരാഴ്ച നല്‍കേണ്ട വാടക രണ്ടരക്കോടിയോളം

വാക്‌സിന്‍ നിര്‍മാണത്തിലൂടെ ലോകമെമ്പാടുമുള്ളവര്‍ ദിനവും ചര്‍ച്ച ചെയ്യുന്ന പേരാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല. കോവിഷീല്‍ഡ് വാക്‌സിന്റെ ലക്ഷക്കണക്കിന് ഡോസുകളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ വിറ്റഴിക്കുന്നത്. ഇപ്പോള്‍ ഈ വാക്‌സിന്‍ രാജകുമാരന്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു ആഡംബര കരാറിന്റെ പേരിലാണ്. ലണ്ടനിലെ കൊട്ടാര സമാനമായ വീടിന് ഒരാഴ്ച നല്‍കുന്ന വാടക രണ്ടരക്കോടിയോളം രൂപ 50,000 പൗണ്ട് (69,000 ഡോളര്‍) എന്ന് റിപ്പോര്‍ട്ട്.

തനിക്ക് മറ്റൊരു വീട് ഉണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും അത് ലണ്ടനിലായിരിക്കുമെന്ന് നേരത്തേ നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വെസ്റ്റ് മിനിസ്റ്ററിലെ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പൂനാവാല പഠിച്ചത്. നേരത്തേ മേഫെയറില്‍ ഒരു ഹോട്ടല്‍ വാങ്ങാനും ഇദ്ദേഹം ശ്രമിച്ചിരുന്നു. അതിനാല്‍ തന്നെ തന്റെ ഏരറ്‌ഴും പ്രിയപ്പെട്ട ഇടമാണ് ലണ്ടനിലെ ചില പ്രദേശങ്ങളെന്നും അദാര്‍ വ്യക്തമാക്കിയിരുന്നു.
മുമ്പും ആഡംബരങ്ങളുടെ പേരില്‍ അദാര്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. പ്രൈവറ്റ് ജെറ്റ്, പുനെയില്‍ നിന്ന് മുംബൈയിലേക്ക് പറക്കാന്‍ ഹെലികോപ്റ്റര്‍, പിക്കാസോ, ദാലി തുടങ്ങി വിശ്വപ്രസിദ്ധ ചിത്രകാരന്മാരുടെ പെയ്ന്റിംഗ്‌സ്, വിന്റേജ് കാറുകളടക്കം 35 ക്ലാസിക് കാറുകള്‍ തുടങ്ങിയവയൊക്കെ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും ഫാഷന്‍ മാഗസിനുകളിലെ നിത്യസാന്നിധ്യമാണ് നതാഷയെയാണ് അദാര്‍ ജീവിപങ്കാളിയാക്കിയിരിക്കുന്നത്.
അദാര്‍ താന്‍ താമസിക്കുന്ന ലണ്ടനിലെ വസതി വാടകക്കെടുത്തിരിക്കുന്നത് പോളിഷ് സമ്പന്നനായ ഡൊമിനിക്ക കുല്‍ചിക്കില്‍ നിന്നാണ്. പരിസരത്തെ ഏറ്റവും വലിയ കെട്ടിടമാണ് കൊട്ടാര സമാനമായ ഈ വീടെന്ന് മാധ്യമങ്ങള്‍ പറയുന്നു. ലണ്ടനിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ മേഫെയറില്‍ സ്ഥിതി ചെയ്യുന്ന വീടിന്റെ വലുപ്പം 25,000 സ്‌ക്വയര്‍ ഫീറ്റാണ്.
ഈ വീടിനൊപ്പം ഗസ്റ്റ് ഹൗസുമുണ്ട്. വീടിന് പിന്നില്‍ പ്രൈവറ്റ് ഗാര്‍ഡനുണ്ട്. ബ്രെക്‌സിറ്റ്, കോവിഡ് പ്രതിസന്ധി എന്നിവയില്‍ ഇടിവ് തുടരുന്ന ലണ്ടനിലെ ലക്ഷ്വറി ഹോം മാര്‍ക്കറ്റിന് ഉത്തേജകമാകും ഈ ഡീലെന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗം വിലയിരുത്തുന്നത്.


Related Articles

Next Story

Videos

Share it