ഇന്ത്യക്കാര്‍ക്ക് ബ്രസീല്‍ യാത്രയ്ക്ക് വിസ വേണ്ട

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇനി ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമില്ല. ബ്രസീല്‍ പ്രസിഡന്റ് ബോള്‍സെനാരോ ചൈന സന്ദര്‍ശനത്തിനിടെയാണ് സുപ്രധാന തീരുമാനം അറിയിച്ചത്.ചൈനാക്കാര്‍ക്കും ഇതേ ഇളവു നല്‍കും.

ഇന്ത്യയിലോ വിദേശത്തോ ഉള്ള വിനോദ സഞ്ചാരികള്‍ക്കോ, ബിസിനസ്സുകാര്‍ക്കോ ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമാണെന്ന നിബന്ധന ദക്ഷിണ അമേരിക്കന്‍ രാഷ്ട്രം ഉപേക്ഷിക്കുകയാണെന്ന് ബോള്‍സെനാരോ പറഞ്ഞു. ബോള്‍സെനാരോ അധികാരത്തില്‍ വന്നതിന് ശേഷം വികസ്വരരാജ്യങ്ങളുടെ വിസയില്‍ ഇളവ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കാനഡ,ജപ്പാന്‍,യുണെറ്റഡ് സ്റ്റേറ്റ് ,ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്കും ബിസിനസ്സുകാര്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണമെന്ന ആവശ്യം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ ബ്രസീലീയന്‍ പൗരന്‍മാര്‍ക്കുള്ള വിസ ആവശ്യകത പിന്‍വലിച്ചിട്ടില്ല.

Related Articles
Next Story
Videos
Share it