ഇന്ത്യന്‍ വേഷമണിഞ്ഞ് സാമ്പത്തിക നൊബേല്‍ ഏറ്റുവാങ്ങി അഭിജിത്
അഭിജിത് ബാനര്‍ജി സാമ്പത്തിക നൊബേല്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. സ്വീഡനിലെ സ്റ്റോക്‌ഹോം കണ്‍സേര്‍ട്ട് ഹാളില്‍ നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞാണ് അഭിജിത്തും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയായ ഭാര്യ എസ്തര്‍ ഡഫ്‌ലോയും വേദിയിലെത്തിയത്.
അഭിജിത് ബാനര്‍ജി കസവ് മുണ്ടും ജോധ്പുരി സ്യൂട്ടുമണിഞ്ഞു തിളങ്ങിയപ്പോള്‍ എസ്തര്‍ ഡഫ്‌ലോ നീല സാരിയിലാണ് എത്തിയത്. ഇവര്‍ക്കൊപ്പം പുരസ്‌കാരം പങ്കിട്ട അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈക്കല്‍ ക്രെമര്‍ അമേരിക്കന്‍ വേഷത്തിലായിരുന്നു.
അമര്‍ത്യാ സെന്നിന് ശേഷം സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിഷേക് ബാനര്‍ജി. അമര്‍ത്യാ സെന്നിനെപ്പോലെ ബംഗാളി തന്നെ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline