വൈദ്യുതി ലാഭിക്കാന്‍ എനര്‍ജി ഓഡിറ്റിംഗ് ശീലമാക്കാം

വൈദ്യുതി പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ ലോഡ് ഷെഡിംഗിന് പുറമേ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഈ മേഖലയില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അധികനിരക്ക്, വ്യവസായങ്ങള്‍ക്ക് 25 ശതമാനം വൈദ്യുതി നിയന്ത്രണം, വൈദ്യുതി സര്‍ചാര്‍ജ് തുടങ്ങിയവയൊക്കെ നടപ്പാക്കപ്പെട്ടേക്കും. വ്യവസായ സംരംഭങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കിയശേഷം അതിന്റെ 75 ശതമാനം വൈദ്യുതിക്ക് നിലവിലുള്ള നിരക്കും ബാക്കിയുള്ള 25 ശതമാനത്തിന് താപവൈദ്യുതിയുടെ യഥാര്‍ത്ഥ വിലയും ഈടാക്കണമെന്നും നിര്‍ദേശമു്. ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് പീക്ക് ലോഡ് സമയത്ത് ഉപയോഗം 75 ശതമാനമായി കുറയ്ക്കണമെന്ന കര്‍ശന നിര്‍ദേശവും നിലവില്‍ വന്നു കഴിഞ്ഞു. ഇവയെല്ലാം വ്യവസായ സംരംഭങ്ങളുടെ വൈദ്യുതി ചെലവ് ഭീമമായ തോതില്‍ ഉയര്‍ത്തിയേക്കും. സംരംഭങ്ങളുടെ പ്രവര്‍ത്തനചെലവ് ഉയര്‍ത്തുന്ന ഘടകങ്ങളില്‍ വൈദ്യുതിക്ക് ഒരു മുഖ്യപങ്കുെണ്ടങ്കിലും മികച്ച ആസൂത്രണത്തിലൂടെ പ്രസ്തുത ചെലവില്‍ വന്‍തോതിലുള്ള കുറവ് വരുത്താനാകും. ഇതിനായി എനര്‍ജി ഓഡിറ്റിംഗിലൂടെ ഓരോ വ്യവസായ യൂണിറ്റിലെയും വൈദ്യുതിയുടെ ഉപഭോഗവും അത് പാഴായിപ്പോകുന്ന മേഖലകളും കണ്ടെത്തേതുണ്ട്. ഒരു ഉല്‍പ്പന്നം നിര്‍മിക്കുന്നതിന് ആവശ്യമായ വൈദ്യുതിയുടെ അളവ് പരമാവധി കുറച്ചുകൊ് പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ എനര്‍ജി ഓഡിറ്റ് സഹായിക്കും. ഊര്‍ജ ഉപഭോഗത്തിന്റെ വിശദമായ സാങ്കേതിക പഠനങ്ങളാണ് എനര്‍ജി ഓഡിറ്റ്.

ഊര്‍ജസംരക്ഷണത്തിലൂടെയും ഊര്‍ജത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലൂടെയും ഊര്‍ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങള്‍ ഉപയോ
ഗിക്കുന്നതിലൂടെയുമാണ് വ്യവസായ സംരംഭങ്ങള്‍ക്ക് വൈദ്യുതി ലാഭിക്കാന്‍
സാധിക്കുന്നത്. ഒരു സംരംഭത്തില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട അനേകം
ഉപകരണങ്ങള്‍ ഉണ്ടാകുമെങ്കിലും അവയില്‍ ഓരോന്നിലും കൂടുതല്‍ ഊര്‍ജ
ക്ഷമത കൈവരിക്കുന്നതിലൂടെ മാത്രമേ വൈദ്യുതി ബില്‍ കുറയ്ക്കാനാകൂ.
ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലൂടെ ഓരോ വ്യവസായ
യൂണിറ്റിലും പ്രതിവര്‍ഷം 10 മുതല്‍ 20 ശതമാനം വരെ വൈദ്യുതി ലാഭിക്കാ
നാകുമെന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ എനര്‍ജി ടെക്‌നോളജിസ്റ്റായ ഡോ.ആര്‍ ഹരികുമാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ അടയ്ക്കുന്ന ഒരു സംരംഭത്തിന് ഊര്‍ജസംരക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ പ്രതിവര്‍ഷം കുറഞ്ഞത് ഒന്നേകാല്‍ ലക്ഷം മുതല്‍ രര ലക്ഷം രൂപയുടെ വരെ ലാഭം നേടാനാകുമെന്നതാണ് ഇതിന്റെ നേട്ടം. ചെറുകിട സംരംഭങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, ടെക്‌സ്റ്റൈല്‍സ് ഷോറൂമുകള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയ ഓരോ സംരംഭത്തിന്റെയും സവിശേഷതകള്‍ അനുസരിച്ച് വൈദ്യുതിയുടെ ലാഭത്തിന്റെ തോതില്‍ വ്യത്യാസം ഉണ്ടായേക്കും.

മോട്ടോറുകള്‍

* കണക്റ്റഡ് ലോഡ് എത്രയാണോ അതിന് അനുസരണമായുള്ള മോട്ടോര്‍ മാത്രം ഉപയോഗിക്കുക. കൂടിയ മോട്ടോര്‍ കുറഞ്ഞ ലോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാര്യക്ഷമത കുറവും വൈദ്യുതി ഉപഭോഗം കൂടുതലും ആയിരിക്കും.

* ഉപയോഗിക്കുന്ന മോട്ടോറിന്റെ കാര്യക്ഷമത പരിശോധിക്കുക. ഉദാഹരണമായി 10 KW മോട്ടോര്‍ പൂര്‍ണതോതില്‍ കാര്യക്ഷമതയുള്ളതാണെങ്കില്‍ അത് 10 KW വൈദ്യുതി മാത്രമേ ഉപയോഗിക്കുകയുള്ളൂ. എന്നാല്‍ 50 ശതമാനം കാര്യക്ഷമതയേ അതിനുള്ളൂവെങ്കില്‍ അത് 20 KW വൈദ്യുതി ഉപയോഗിക്കും.

* സാധാരണ മോട്ടോറുകളെക്കാള്‍ ഊര്‍ജക്ഷമതയുള്ള മോട്ടോറുകള്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ഉപഭോഗത്തില്‍ അഞ്ച് ശതമാനം കുറവുണ്ടാകും.

* മോട്ടോര്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് വേണ്ടത്ര വായുസഞ്ചാരം ഉറപ്പാക്കുക. കാരണം മോട്ടോറിന്റെ പ്രവര്‍ത്തനതാപം ഓരോ 10 0C വര്‍ധിക്കുമ്പോഴും അതിന്റെ ആയുസ് പകുതിയായി കുറയും.

* വോള്‍ട്ടേജിലെ ഏറ്റക്കുറച്ചിലുകള്‍ പരിശോധിക്കുക, കൂടാതെ ത്രീ ഫേസ് പവര്‍ സപ്ലൈ ബാലന്‍സ് ചെയ്യുക.

* മോട്ടോറിന്റെ റീവൈന്‍ഡിംഗ് പരമാവധി മൂന്ന് പ്രാവശ്യമായി ചുരുക്കുക.

ഹ മോട്ടോര്‍ തണുപ്പിക്കാനായി ഉപയോഗിക്കുന്ന കൂളിംഗ് ഫാന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക. മോട്ടോര്‍ ചൂടാകുന്തോറും ആയുസ് കുറഞ്ഞേക്കും.

കംപ്രസ്ഡ് എയര്‍

വിവിധ എയര്‍ കംപ്രസറുകളെ കോര്‍ഡിനേറ്റ് ചെയ്യാനായി ഒരു കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിക്കുക.

കണക്റ്റഡ് ലോഡിന് അനുയോജ്യമായ കംപ്രസറുകള്‍ മാത്രം സ്ഥാപിക്കുക

കംപ്രസറില്‍ നിന്നുള്ള മര്‍ദം ആവശ്യമുള്ള നിലവാരത്തില്‍ മാത്രമായി നിജപ്പെടുത്തുക. എയര്‍പ്രഷര്‍ 1 kg/cm2 കുറയ്ക്കുന്നതിലൂടെ 9 ശതമാനം വൈദ്യുതി കുറയ്ക്കാനാകും. കൂടാതെ ഇതിലൂടെ കംപ്രസ്ഡ് എയറിന്റ ചോര്‍ച്ചയില്‍ 10 ശതമാനം കുറവുണ്ടാകും.

7 kg/cm2 മര്‍ദ്ദത്തിലുള്ള കംപ്രസ്ഡ് എയര്‍ 1 mm വലുപ്പമുള്ള ഒരു സുഷിരത്തിലൂടെ ചോരുകയാണെങ്കില്‍ 0.5 കിലോവാട്ട് വൈദ്യുതി നഷ്ടമാകും.

എന്‍ജിന്‍ അഥവാ നീരാവി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കംപ്രസറുകള്‍ വൈദ്യുതി ചെലവ് കുറയ്ക്കും.

കംപ്രസര്‍ വലിച്ചെടുക്കുന്ന വായുവിന്റെ ഊഷ്മാവ് 50C കുറഞ്ഞിരുന്നാല്‍ വൈദ്യുതി ഉപഭോഗത്തില്‍ ഒരു ശതമാനം കുറവുണ്ടാകും.

ഇന്‍ഡസ്ട്രിയല്‍ ഫാനുകള്‍, ബ്ലോവറുകള്‍

വായു വലിച്ചെടുക്കുന്നതിന് വൃത്താകൃതിയിലുള്ള എയര്‍ ഇന്‍ലറ്റ് കോണ്‍സ് ഉപയോഗിക്കുന്നത് ഫ്രിക്ഷന്‍ കുറയ്ക്കാന്‍ സഹായിക്കും.

ഫാനിന്റെ ഇന്‍ലറ്റിലും ഔട്ട്‌ലറ്റിലുമുള്ള തടസങ്ങള്‍ പരമാവധി കുറയ്ക്കുക

1.ഫാനിലെയും ബ്ലോവറിലെയും സ്‌ക്രീനുകള്‍, ഫില്‍റ്ററുകള്‍ തുടങ്ങിയവ സ്ഥിരമായി വൃത്തിയാക്കുക

2.ഫാനുകളുടെയും ബ്ലോവറുകളുടെയും സ്പീഡ് കുറയ്ക്കാത്തതിലൂടെ വൈദ്യുതിയുടെ ഉപയോഗം കുറയുന്നതാണ്.

3.ഏറോഫോയില്‍ ആകൃതിയുള്ള ഫാന്‍ ബ്ലേഡുകള്‍ ഉപയോഗിക്കുക ബെല്‍റ്റ് ടെന്‍ഷന്‍ സ്ഥിരമായി പരിശോധിക്കുക

4.ആവശ്യമില്ലാത്തപ്പോള്‍ ഫാനുകളും ബ്ലോവറുകളും ഓഫാക്കിയിടുക.

പമ്പുകള്‍ഓരോ പമ്പിനും ഒരു മികച്ച എഫിഷ്യന്‍സി പോയ്ന്റ്്, അതില്‍ വ്യത്യാസം വരുത്തിയാല്‍ പമ്പിന്റെ കാര്യക്ഷമത കുറയും.

പമ്പ് ചെയ്ത് വരുന്ന ജലത്തിന്റെ പ്രഷര്‍ കുറവാണെങ്കില്‍ വീണ്ടും അതേ കപ്പാസിറ്റിയുള്ള ഒരു പമ്പിനു പകരം ചെറിയൊരു ബൂസ്റ്റര്‍ പമ്പ് ഉപയോഗിച്ച് പ്രഷര്‍ വര്‍ധിപ്പിക്കുന്നതിലൂടെ വൈദ്യുതി ലാഭിക്കാം.

ചില്ലറുകള്‍

1.ചില്ലറുകളില്‍ തണുത്ത കണ്ടന്‍സര്‍ വാട്ടര്‍ ഉപയോഗിക്കുക. കണ്ടന്‍സിംഗ് താപനില 5.5 0C കുറച്ചാല്‍ വൈദ്യുതി ഉപയോഗം 25 ശതമാനം വരെ കുറയ്ക്കാം.

2.Evaporator ലെ താപനില 5.5 0ഇ വര്‍ധിപ്പിക്കുന്നതിലൂടെ കംപ്രസറിന്റെ വൈദ്യുതി ഉപയോഗം 25 ശതമാനം വരെ കുറയ്ക്കാം.

3.എയര്‍കൂള്‍ഡ് ചില്ലറുകള്‍ക്ക് പകരം വാട്ടര്‍കൂള്‍ഡ് ചില്ലറുകള്‍ ഉപയോഗിക്കുക.

ലൈറ്റുകള്‍

1.പ്രകാശവിന്യാസത്തിന്റെ തോത് അധികമാണെങ്കില്‍ ആവശ്യാനുസരണം അത് പരിമിതപ്പെടുത്തുക.

2.ക്ലോക്ക് ടൈമറുകള്‍, ഡിലേ ടൈമറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ലൈറ്റിംഗ് നിയന്ത്രിക്കുക

3.സി.എഫ്.എല്‍ ലൈറ്റുകളുടെ ഉപയോഗം വര്‍ധിപ്പിക്കുക. 60 വാട്ടിന്റെ ഒരു സാധാരണ ബള്‍ബിനു പകരം 11 വാട്ടിന്റെ സി.എഫ്.എല്‍ ഉപയോഗിച്ചാല്‍ 490 യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും.

4.സീറോവാട്ട് ബള്‍ബുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കളര്‍ ബള്‍ബുകള്‍ 15 മുതല്‍ 28 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവയാണ്. ഇവയ്ക്ക് പകരം ഒരു വാട്ടിന്റെ എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നതാണ് ലാഭകരം.

5.സി.എഫ്.എല്‍ ലൈറ്റുകള്‍ക്ക് പകരം എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ 75 ശതമാനം വരെ വൈദ്യുതി ലാഭിക്കാം.

6.സി.എഫ്.എല്‍ ലൈറ്റുകള്‍ പരമാവധി 10,000 മണിക്കൂര്‍ വരെ മാത്രം പ്രകാശിക്കുമെങ്കില്‍ എല്‍.ഇ.ഡി ലൈറ്റുകളുടെ ആയുസ് 50,000 മണിക്കൂറുകള്‍ക്ക് മുകളിലാണ്.

7.ജനറേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ സി.എഫ്.എല്‍ ലൈറ്റുകളുടെ ആയുസ് കുറയുമെങ്കില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ക്ക് ഇത്തരമൊരു പ്രശ്‌നമില്ല.

8.പകല്‍സമയത്ത് സ്വാഭാവിക പ്രകാശം പരമാവധി പ്രയോജനപ്പെടുത്തുക.

റെഫ്രിജറേഷന്‍1.വാട്ടര്‍ കൂള്‍ഡ് കന്‍സുകള്‍ ഉപയോഗിക്കുക

2.കണക്റ്റഡ് ലോഡിന് അനുസരണമായ വലുപ്പത്തോടുകൂടിയവ തെരഞ്ഞെടുക്കുക

3.ഗ്യാസ് ഉപയോഗിച്ചുള്ള റെഫ്രിജറേഷന്‍ ഉപകരണങ്ങള്‍ എടുക്കുന്നത് വൈദ്യുതിയുടെ ചെലവ് കുറയ്ക്കും

4.വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന പഴയതരം റെഫ്രിജറേഷന്‍ ഉപകരണങ്ങള്‍ മാറ്റുക

5.ആവശ്യമെങ്കില്‍ റെഫ്രിജറന്റ് മാറ്റി ഉപകരണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുക.

കംപ്രസറുകള്‍

1.കംപ്രസറുകളിലെ ഇന്റര്‍ കൂളേഴ്‌സ് ശരിയായി പ്രവര്‍ത്തിക്കുന്നുാേയെന്ന് പരിശോധിക്കുക

2.ഓയ്ല്‍ ഫില്‍റ്ററുകള്‍ സ്ഥിരമായി മാറ്റുക

3.നിര്‍മാതാക്കള്‍ അനുവദിച്ചിട്ടുെങ്കില്‍ കംപ്രസറുകളില്‍ സിന്തറ്റിക് ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുക.

4.കംപ്രസര്‍ വെച്ചിരിക്കുന്നത് അടച്ചുകെട്ടിയ മുറിക്കുള്ളിലാണെങ്കില്‍ മുറിക്കകത്തെ ചൂട് വായുവിനെ വലിച്ചെടുക്കുന്നത് കാരണം വൈദ്യുതി ഉപയോഗം അഞ്ച് ശതമാനം വര്‍ധിക്കും. അതിനാല്‍ ഇവയുടെ എയര്‍ സക്കര്‍ മുറിക്ക് പുറത്തേക്ക് നീട്ടി സ്ഥാപിക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it