ജിഎസ്ടി വകുപ്പ് മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ട് ജിഎസ്ടി വകുപ്പ് മരവിപ്പിച്ചു. നികുതി അടയ്ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നടപടി.

2007-08 കാലയളവിലെ ബ്രാൻഡ് അംബാസഡർ, ഉൽപന്നങ്ങളുടെ പ്രൊമോഷൻ, പരസ്യം എന്നീ പ്രോജക്ടുകളുമായി ബന്ധപ്പെട്ട സേവന നികുതി മഹേഷ് ബാബു അടക്കാനുണ്ട്. ഹൈദരാബാദ് ജിഎസ്ടി കമ്മിഷനറേറ്റ് ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഈ സാമ്പത്തിക വർഷം താരം നികുതി ഇനത്തിൽ അടയ്ക്കാനുള്ളത് 18.5 ലക്ഷം രൂപയാണ്. നികുതി, പിഴ, പലിശ എന്നിവയുൾപ്പെടെ 73.5 ലക്ഷം രൂപ പിരിച്ചെടുക്കുന്നതിനായി ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകളാണ് അധികൃതർ മരവിപ്പിച്ചത്.

ആക്സിസ് ബാങ്ക് അക്കൗണ്ടിൽനിന്ന് 42 ലക്ഷം രൂപയാണു തിരിച്ചുപിടിച്ചത്. ബാക്കി തുക തിരിച്ചുപിടിക്കാൻ ഐസിഐസിഐ ബാങ്കിനെയും സമീപിച്ചിട്ടുണ്ട്.

Related Articles

Next Story

Videos

Share it