ഭക്ഷണം വിളമ്പുന്നത് റോബോട്ടുകള്‍; മണിയന്‍പിള്ള രാജുവിന്റെ ഹോട്ടല്‍ വിശേഷങ്ങളിതാ
പേരു മുതല്‍ ഭക്ഷണം വിളമ്പുന്നത് വരെ ഒട്ടേറെ പുതുമകളുമായി നടന്‍ മണിയന്‍പിള്ളരാജുവും സുഹൃത്തുക്കളും ചേര്‍ന്ന് തുടങ്ങിയ റസ്റ്റൊറന്റ് 'ബീ അറ്റ് കിവിസോ'. കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ച റസ്റ്റൊറന്റിനെ ഏറെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ റോബോട്ടുകള്‍ തന്നെയാണ്.
അലീന, ഹെലന്‍, ജെയിന്‍ എന്നിങ്ങനെ അഞ്ചടി ഉയരമുള്ള മൂന്നു റോബോട്ട് സുന്ദരികള്‍ ആണ് ഇവിടെ എത്തുന്നവര്‍ക്ക് രുചിയേറും ഭക്ഷണവുമായി എത്തുന്നത്.
റസ്‌റ്റൊറന്റിലുള്ള ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ തടസ്സമുണ്ടാകാതിരിക്കാനുള്ള സെന്‍സറുകളും വഴിമാറാന്‍ അറിയിച്ചുകൊണ്ടുള്ള ശബ്ദങ്ങളും പുറപ്പെടുവിക്കുന്നുമുണ്ട്. ഇതിനു പുറമെ അവിടെയെത്തുന്ന കുട്ടികള്‍ക്കൊപ്പം കളിക്കാനും റോബോട്ടുകളുണ്ട്. നേരത്തെ സെറ്റ് ചെയ്തു വച്ചതിന് അനുസരിച്ചാവും ഇവ പ്രവര്‍ത്തിക്കുക.
നാലടി മാത്രം പൊക്കമുള്ളതാണ് ഈ റോബോട്ടുകള്‍. ചൈനയില്‍ നിന്നുള്ള ഇത്തരം റോബോട്ടുകള്‍ നേരത്തെ തന്നെ കോയമ്പത്തൂരുള്ള ഒരു ഹോട്ടലില്‍ തരംഗമായിരുന്നു. കേരളത്തില്‍ ആദ്യമായി ഇത് അവതരിപ്പിച്ചത് മണിയന്‍പിള്ള രാജുവിന്റെ കൂടി ഉടമസ്ഥതയിലുള്ള ബീ അറ്റ് കിവിസോയിലാണ്.