എയ്ഞ്ചല്‍ നിക്ഷേപകയായി ഐശ്വര്യ റായ് ബച്ചന്‍

ഐശ്വര്യ റായ് ബച്ചനും അമ്മ വൃന്ദ കെ.ആറും എയര്‍പ്യൂരിഫയര്‍ സ്റ്റാര്‍ട്ടപ്പായ അംബിയില്‍ എയ്ഞ്ചല്‍ നിക്ഷേപം നടത്തിയിരിക്കുകയാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ 50 ലക്ഷം രൂപയാണ് ഐശ്വര്യ നിക്ഷേപിച്ചിരിക്കുന്നത്.
ഐശ്വര്യ എയ്ഞ്ചല്‍ നിക്ഷേപകയാകുന്നത് ഇതാദ്യമായല്ല. 10 വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ വിന്‍ഡ് പവര്‍ പദ്ധതിയിലും നിക്ഷേപിച്ചിരുന്നു.
പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, അക്ഷയ് കുമാര്‍ എന്നിവരും ഈയിടെ വിവിധ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിച്ചിരുന്നു. ബമ്പിള്‍ ഇന്ത്യയെന്ന ഡേറ്റിംഗ് ആപ്പിലാണ് പ്രിയങ്ക ചോപ്ര നിക്ഷേപം നടത്തിയിരിക്കുന്നത്.
ആലിയ ആകട്ടെ ഫാഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ സ്റ്റൈല്‍ക്രാക്കറിലും. അക്ഷയ് കുമാര്‍ ഗോക്വി എന്ന പ്രമുഖ ഫിറ്റ്‌നസ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പിലും നിക്ഷേപം നടത്തി. ദീപിക പദുക്കോണ്‍ ഡ്രം ഫുഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന യോഗര്‍ട്ട് ഉണ്ടാക്കുന്ന സ്ഥാപനത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്.