ഫോബ്‌സിന്റെ വരുമാനപ്പട്ടികയില്‍ ഒരേ ഒരു ഇന്ത്യക്കാരനായി അക്ഷയ് കുമാര്‍

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സെലിബ്രിറ്റികളുടെ പട്ടിക ഫോബ്സ് പുറത്തുവിട്ടപ്പോള്‍ ഇത്തവണയും ഇന്ത്യയില്‍ നിന്ന് അക്ഷയ് കുമാര്‍. ഫോബ്‌സ് കഴിഞ്ഞ വര്‍ഷം പുറത്തു വിട്ട പട്ടികയിലും അക്ഷയ് കുമാറുണ്ടായിരുന്നു.

എന്നാല്‍ അന്ന് ഒപ്പമെത്തിയ സല്‍മാനും മുമ്പ് ലിസ്റ്റ് ചെയ്യപ്പെട്ട ഷാരൂഖും ഇത്തവണ പട്ടികയിലില്ല. പട്ടികയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്താണ് അക്ഷയ് കുമാര്‍. മില്ല്യന്‍ ഡോളര്‍ അതായത്, 444 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ വരുമാനം. 2018 ജൂണ്‍ ഒന്നു മുതല്‍ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫോബ്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്.

ഫുട്ബോള്‍ താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവര്‍ ആദ്യ പത്തിലുണ്ട്. 18.5 കോടി ഡോളറുമായി ഗായിക ടെയിലര്‍ സ്വിഫ്റ്റാണ് ഒന്നാം സ്ഥാനത്ത്. 17 കോടി ഡോളര്‍ വരുമാനത്തോടെ 2016-ലും ഈ 29-കാരി ഫോബ്സ് പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു.

17 കോടി ഡോളര്‍ സമ്പാദ്യവുമായി റിയാലിറ്റി ടെലിവിഷന്‍ താരവും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമായ കെയ്‌ലി ജെന്നര്‍ രണ്ടാം സ്ഥാനത്തെത്തി. സ്വന്തമായി ഏറ്റവുമധികം വരുമാനം നേടിയ സ്ത്രീകളുടെ ഫോബ്സ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായിരുന്നു കെയ്‌ലി ജെന്നര്‍. 12 കോടി ഡോളര്‍ വരുമാനമുള്ള ഗായകന്‍ കന്യെ വെസ്റ്റാണ് മൂന്നാം സ്ഥാനത്ത്.

Related Articles

Next Story

Videos

Share it