ബെൻ സ്‌റ്റോക്സ്: ഒറ്റ ദിവസം കൊണ്ട് വില്ലനിൽ നിന്ന് ഹീറോ

ബ്രിട്ടന്റെ കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റായിരുന്നു ഇന്നലെ ലോർഡ്‌സിൽ അരങ്ങേറിയതെന്ന് പറയാതിരിക്കാൻ വയ്യ. ആ നേട്ടത്തിന്റെ നെറുകയിൽ അതാ 28 കാരനായ ബെൻ സ്‌റ്റോക്സും.

ന്യുസിലന്റിനെ തോൽപ്പിച്ച് ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം നേടാൻ ഇംഗ്ലണ്ടിന്റെ സഹായിച്ചത് ന്യുസിലന്റിൽ ജനിച്ച സ്‌റ്റോക്സ് ആണ് എന്നതും ചരിത്രം.

കൃത്യം ഒരു വർഷം പിന്നോട്ട് നോക്കുമ്പോൾ, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ഒരു 'വില്ലൻ' പരിവേഷമായിരുന്നു സ്റ്റോക്‌സിന്. കുറച്ചുനാൾ മുൻപ് ഒരു നിശാക്ലബിലുണ്ടായ അടിപിടി ചെറിയ ചീത്തപ്പേരൊന്നുമല്ല സ്‌റ്റോക്സിനുണ്ടാക്കിക്കൊടുത്തത്.

കേസ് കോടതിയിലെത്തിയതോടെ ഒരു കായിക താരം എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർന്നടിയും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഒരു ദിവസത്തെ കളികൊണ്ട് ഇംഗ്ലണ്ട് ടീമിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഈ ഓൾ-റൗണ്ടർ സൂപ്പർസ്റ്റാർ.

ബിബിസി സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദി ഇയർ, ന്യൂ ഇയേർസ് ഓണർ എന്നിവയിലും അദ്ദേഹം ലിസ്റ്റ് ചെയ്യപ്പെട്ടു.

താൻ ഒരിക്കലും ഒരു മാലാഖയാകുമെന്ന് സ്‌റ്റോക്സ് വിശ്വസിക്കുന്നില്ല. എന്നാൽ എങ്ങനെ ഒരു ലോ പ്രൊഫൈൽ സൂക്ഷിക്കണമെന്ന് താൻ ഇപ്പോൾ പഠിച്ചെന്ന് അദ്ദേഹം പറയുന്നു.

സ്‌റ്റോക്സിൽ നിന്ന് നമുക്കെന്ത് പഠിക്കാം: 5 കാര്യങ്ങൾ

  • തന്റെ ഭൂതകാലം പിന്നിൽ ഉപേക്ഷിച്ച് മുന്നോട്ട് പോകാനുള്ള മനസ്
  • കളിയോടുള്ള തീവ്രമായ സമീപനം, പാഷൻ
  • പ്രൊഫഷണലിസത്തിലുള്ള വിശ്വാസം ഏറ്റവും വലുത് ടീമിന്റെ വിജയം എന്ന വിശ്വാസം
  • കോച്ചിന്റെ പ്രശംസ നേടിയ മികച്ച attitude

Related Articles
Next Story
Videos
Share it