'തോറ്റാലും ചങ്കാണ് CR7’

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പ്രൊഫഷണല്‍ ഫുട്‌ബോള്‍ പ്ലെയര്‍,

പോര്‍ച്ചുഗല്‍ ടീമിന്റെ ക്യാപ്റ്റന്‍

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാള്‍. 2018 ലെ വേള്‍ഡ് കപ്പില്‍ പോര്‍ച്ചുഗല്‍ ടീമിനെ വിജയത്തിന് അടുത്ത് പോലും എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആരാധകരുടെ പോപ്പുലാരിറ്റി ലിസ്റ്റില്‍ മുന്നില്‍ തന്നെ.

CR7 ബ്രാന്‍ഡില്‍ ലക്ഷ്വറി അണ്ടര്‍വെയര്‍, ഫുട് വെയര്‍, ബ്ലാങ്കറ്റ്‌സ്, പെര്‍ഫ്യും എന്നിവയ്ക്കു പുറമേ മൊബീല്‍ ആപ്പ്, ക്രിയേറ്റീവ് ഏജന്‍സി, റെസ്‌റ്റൊറന്റ്‌സ്, ഹോട്ടല്‍ എന്നിവയെല്ലാം റൊണാള്‍ഡോയുടെ ബിസിനസ് സാമ്രാജ്യത്തിലുണ്ട്.

ഏറ്റവും മികച്ച കളിക്കാരനുള്ള Ballon d'Or അവാര്‍ഡ് അഞ്ച് വര്‍ഷം നേടിയ ആദ്യത്തെ യൂറോപ്യന്‍ കളിക്കാരനാണ് റൊണാള്‍ഡോ. നാല് പ്രാവശ്യം യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂസ് അംഗീകാരം നേടുന്ന ആദ്യത്തെ പ്ലെയറും.

അര്‍ജന്റീനയുടെ മെസ്സി പ്രശസ്തമാക്കിയ പത്താം നമ്പര്‍ ജേഴ്‌സി പോലെ ഏഴ് ആണ് റൊണാള്‍ഡോയുടെ ഭാഗ്യ നമ്പര്‍. കളി തുടങ്ങിയ കാലത്ത് ഒന്‍പത് ആയിരുന്നെങ്കിലും. ആരാധകര്‍ CR7 എന്ന് ചുരുക്കി ഈ നമ്പറും ചരിത്രത്തിന്റെ ഭാഗമാക്കി.

16ാം വയസില്‍ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്‍കിയത് 14 മില്യണ്‍ യു എസ് ഡോളറാണ്. ഈ പ്രായത്തിലുള്ള ഒരു കളിക്കാരന് ലഭിക്കുന്ന റെക്കോഡ് പ്രതിഫലം

അത്യാഡംബര ജീവിതശൈലിക്കുടമ. മാഡ്രിഡില്‍ 7.1 മില്യണ്‍ ഡോളര്‍ മൂല്യമുള്ള വില്ല. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ 18.5 മില്യണ്‍ ഡോളര്‍ മൂല്യമുള്ള അപ്പാര്‍ട്ട്‌മെന്റ്. ആഡംബരകാറുകളുടെ വന്‍ സ്വകാര്യ ശേഖരം. ഇഞ7 ലോഗോ പതിച്ച ബുഗാട്ടി ഷിറോണ്‍, പ്രൈവറ്റ് ജെറ്റ് എന്നിവ

ഒരു ഫുട്‌ബോള്‍ ക്ലബില്‍ ജോലി ചെയ്തിരുന്ന പിതാവില്‍ നിന്നാണ് റൊണാള്‍ഡോയ്ക്ക് കളി ഭ്രാന്ത് കിട്ടിയത്. തകരം മേഞ്ഞ കൊച്ചു വീടിന്റെ ജനല്‍ വഴി പുറത്ത് ചാടി രാത്രി മുഴുവന്‍ കളിച്ചു നടന്ന ഒരു കുട്ടിയാണ് ഇന്നത്തെ ഈ താരം.

ഇതുവരെ ക്ലബുകള്‍ക്കും പോര്‍ച്ചുഗലിനും വേണ്ടി റൊണാള്‍ഡോ നേടിയ ഗോളുകള്‍ എത്രയെന്നോ? 670 !

സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ ഹീറോ. ലോകത്തെ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള റൊണാള്‍ഡോയുടെ ഇന്‍സ്റ്റഗ്രാമിലെ ഒരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും 2018ലെ ഏകദേശ മൂല്യം നാല് ലക്ഷം ഡോളര്‍!

ഇനി? റയല്‍ മാഡ്രിഡുമായുള്ള ഒന്‍പതു വര്‍ഷത്തെ ബന്ധം വിട്ട് ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് അടുത്തിടെ മാറിയപ്പോള്‍ റൊണാള്‍ഡോയ്ക്ക് ലഭിച്ചത് 805 കോടി രൂപയാണ്.

ഫുട്‌ബോള്‍ ക്ലബില്‍ നിന്നുള്ള വരുമാനം, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റിലൂടെ കിട്ടുന്ന വന്‍തുക എന്നിവയ്ക്കുപരി സ്വന്തമായൊരു ബിസിനസ് സാമ്രാജ്യം കൂടി റൊണാള്‍ഡോ കെട്ടിപ്പടുത്തിരിക്കുന്നു.

പരമ്പരാഗത വിവാഹത്തിലൊന്നും വിശ്വസിക്കാത്ത റൊണാള്‍ഡോയ്ക്കും മോഡലായ ഗേള്‍ഫ്രണ്ട് ജോര്‍ജിനാ റോഡ്രിഗസിനും മക്കള്‍ മൂന്ന്. മുന്‍കാല കാമുകിയില്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ എന്ന ഒരു മകനും റൊണാള്‍ഡോയ്ക്കുണ്ട്്.

കളിമികവിനൊപ്പം സൂപ്പര്‍ മോഡലിനു ചേരുന്ന ശരീരസൗന്ദര്യവും ഫാഷന്‍ ശൈലിയുമാണ് റൊണാള്‍ഡോയെ വേറിട്ട് നിര്‍ത്തുന്നത്. ഇതുവരെ 31ഓളം ബ്രാന്‍ഡുകളുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നു.

ഫോബ്‌സിന്റെ കണക്ക് അനുസരിച്ച് 2017 ല്‍ മാത്രം ഈ കളിക്കാരന് ലഭിച്ച പ്രതിഫലം 93 മില്യണ്‍ ഡോളര്‍. ഇതില്‍ 58 മില്യണ്‍ ഡോളര്‍ റയ്ല്‍ മാഡ്രിഡ് നല്‍കിയ ശമ്പളവും ബോണസുമാണ്, ഈ വര്‍ഷം റൊണാള്‍ഡോയുടെ വിപണിമൂല്യമായി കണക്കാക്കുന്നത് 400 മില്യണ്‍ ഡോളര്‍.

നൈക്കിയുമായി ഒപ്പുവെച്ചിരിക്കുന്നത് ആജീവനാന്തകരാര്‍. എന്‍ബിഎ താരം മൈക്കല്‍ ജോര്‍ദാനുമായി മാത്രമാണ് നൈക്കിക്ക് സമാനമായ കരാര്‍ ഉള്ളത്. ഇതുപ്രകാരം കളിയില്‍ നിന്ന് വിരമിച്ചാലും ഓരോ വര്‍ഷവും നൈക്കി പണം നല്‍കണം. ഫുട്‌ബോള്‍ ലോകത്ത് മറ്റാര്‍ക്കുമില്ല ഇതുപോലൊരു കരാര്‍

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it