ഡിസ്‌നിയുടെ ‘ട്വന്റിയെത്ത് സെഞ്ചുറി ഫോക്‌സ് ‘ ഇനി ചരിത്ര അധ്യായം

പുതിയ ബ്രാന്‍ഡ് നാമം 'ട്വന്റിയെത്ത് ടെലവിഷന്‍ '

Disney rebrands historic 20th Century Fox as 20th Television
-Ad-

‘ട്വന്റിയെത്ത് സെഞ്ചുറി ഫോക്‌സ്’ ഇനി ചരിത്രത്തിന്റെ ഭാഗം. എന്റര്‍ടെയ്ന്‍മെന്റ് ലോകത്തെ സംഭവ ബഹുലവും വര്‍ണ്ണശബളവുമായ ഒരദ്ധ്യായത്തിന് വാള്‍ട്ട് ഡിസ്‌നി കമ്പനി അന്ത്യം കുറിച്ചു.

ആയിരക്കണക്കിന് സിനിമകളുടെയും ടി.വി ഷോകളുടെയും തുടക്കത്തില്‍ സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ത്ത ട്വന്റിയെത്ത് സെഞ്ചുറി ഫോക്‌സ് എന്ന പേര് ഇനി കാണാനാകില്ല. ഹോളിവുഡിലെ ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ ബ്രാന്റ് നെയിം ഔദ്യോഗികമായി മാറ്റുകയാണെന്ന് ഡിസ്‌നി കമ്പനി അറിയിച്ചു.’സെഞ്ചുറി’, ‘ഫോക്‌സ് ‘എന്നിവ പേരില്‍ നിന്നു മാറ്റി ‘ട്വന്റിയെത്ത്’ മാത്രം നിലനിര്‍ത്തും. 

റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഫോക്‌സ് മീഡിയ ആസ്തിയില്‍ ഭൂരിഭാഗവും വാങ്ങുന്നതിനായി കഴിഞ്ഞ വര്‍ഷം ഡിസ്‌നി 71 ബില്യണ്‍ ഡോളര്‍ കരാര്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഫോക്‌സ് ന്യൂസ് നെറ്റ്വര്‍ക്കില്‍ നിന്ന് അകലം പാലിക്കാന്‍ റീബ്രാന്‍ഡിംഗിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്. 85 വര്‍ഷം പഴക്കമുള്ള സ്റ്റുഡിയോ ബ്രാന്‍ഡാണ് ട്വന്റിയെത്ത് സെഞ്ചുറി ഫോക്‌സ്. ഇതിന്റെ ഫിലിം വിഭാഗമായ ട്വന്റിയെത്ത് സെഞ്ചുറി ഫോക്‌സ ബ്രാന്‍ഡ് ഇനി മുതല്‍ ട്വന്റിയെത്ത് സ്റ്റുഡിയോസ് എന്നാകും അറിയപ്പെടുക എന്ന് ജനുവരിയില്‍ ഡിസ്‌നി അറിയിച്ചിരുന്നു.ഇപ്പോഴാകട്ടെ ട്വന്റിയെത്ത് ടെലവിഷന്‍ എന്ന ബ്രാന്‍ഡും പ്രഖ്യാപിച്ചു.

-Ad-

പേരില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും, പ്രശസ്തമായ തീം ട്യൂണും സെര്‍ച്ച്ലൈറ്റ് ലോഗോയും നിലനിര്‍ത്തുന്നുവെന്ന്  ഡിസ്‌നി ടെലിവിഷന്‍ സ്റ്റുഡിയോ പ്രസിഡന്റ് ക്രെയ്ഗ് ഹ്യൂനെഗ്‌സ് പറഞ്ഞു.1935 ല്‍ ട്വന്റിയെത്ത് സെഞ്ചുറി പിക്‌ചേഴ്‌സും ഫോക്‌സ് ഫിലിംസും ലയിപ്പിച്ചാണ് ട്വന്റിയെത്ത് സെഞ്ചുറി ഫോക്‌സ്് സൃഷ്ടിക്കപ്പെട്ടത്. സ്റ്റാര്‍ വാര്‍സ്,ദ സൗണ്ട് ഒഫ് മ്യൂസിക്,ഡൈ ഹാര്‍ഡ്,ഹോം എലോണ്‍ തുടങ്ങി ഹോളിവുഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത് ഈ ഫിലിം സ്റ്റുഡിയോ ആയിരുന്നു. ദ സിംപ്‌സണ്‍സ്, മോഡേണ്‍ ഫാമിലി എന്നീ ടെലിവിഷന്‍ ഷോകളുടെ നിര്‍മാതാക്കളും കമ്പനി തന്നെയായിരുന്നു.പുതിയ ലോഗോയും ഗ്രാഫിക്‌സും ഉടന്‍ തുടങ്ങാന്‍ പോകുന്ന ട്വന്റിയെത്ത് ടെലിവിഷന്‍ ടി.വി സീരീസിലൂടെ അവതരിപ്പിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here